മസ്കത്ത്: കോവിഡ് വാക്സിനേഷനോടുള്ള വിമുഖത രോഗബാധിതരുടെ എണ്ണവും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കാൻ വഴിയൊരുക്കിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ അവലോകന യോഗത്തിലാണ് മന്ത്രിയുടെ വിലയിരുത്തൽ. ആരോഗ്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിവിധ ഗവർണറേറ്റുകളിലെ മന്ത്രാലയം മേധാവിമാർ ഒാൺലൈനായും പെങ്കടുത്തു.
വാക്സിനേഷൻ കാമ്പയിനിെൻറ പുരോഗതിയും മുൻഗണന പട്ടികയിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതിൽ നേരിടുന്ന പ്രതിസന്ധിയും മന്ത്രിയെ ധരിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളാണ് പലരെയും വാക്സിൻ സ്വീകരിക്കുന്നതിൽനിന്ന് പിന്നോട്ട് വലിപ്പിക്കുന്നത്. വാക്സിൻ സ്വീകരിക്കുന്നവർക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രി യോഗത്തിൽ നിർദേശിച്ചു. സുരക്ഷിതമായ വാക്സിൻ തെരഞ്ഞെടുക്കുന്നതിൽ ഒമാൻ അതീവ ശ്രദ്ധയാണ് ചെലുത്തുന്നതെന്ന് ആരോഗ്യ മന്ത്രി യോഗത്തിൽ പറഞ്ഞു.
മുൻഗണന പട്ടികയിലുള്ളവർ സ്വയവും കുടുംബത്തെയും അതുവഴി സമൂഹത്തെയും രക്ഷിക്കാൻ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം മുൻകരുതൽ നടപടികൾ പാലിക്കുകയും വേണം. പ്രൈമറി ഹെൽത്ത് സെൻററുകൾ വഴി വാക്സിനേഷൻ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.