മസ്കത്ത്: ഉംറ നിർവഹിക്കാൻപോകുന്ന 65 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും പകർച്ചവ്യാധികൾക്കെതിരായ വാക്സിനെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
65 വയസ്സിനുതാഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽനിന്ന് വാക്സിനെടുക്കാവുന്നതാണ്. ഉംറ നിർവഹിക്കാൻ പോകണമെങ്കിൽ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ വാക്സിനെടുക്കണമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.