മസ്കത്ത്: വാലൈൻറൻ ദിനത്തിെൻറ ഭാഗമായി കല്യാൺ ജ്വല്ലേഴ്സ് പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷൻ ആഭരണനിര അവതരിപ്പിച്ചു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസർ കട്ട് പെൻഡൻറുകൾ ഉൾപ്പെടെ സവിശേഷമായി രൂപപ്പെടുത്തിയ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. ഫാഷൻ െട്രൻഡുകൾക്ക് അനുസൃതമായി 18 കാരറ്റ് സ്വർണത്തിൽ ആകർഷകമായി രൂപ കൽപന ചെയ്ത റോസ്ഗോൾഡ്, ഡയമണ്ട് പതിച്ച പെൻഡൻറുകൾ, േബ്രയ്സ്ലെറ്റുകൾ തുടങ്ങിയവയാണ് ഈ പ്രത്യേക വാലൈൻറൻ എഡിഷനിലുള്ളത്. വാലൈൻറൻ ദിനത്തിൽ സമ്മാനിക്കുന്നതിന് വിലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ലിമിറ്റഡ് എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളിൽ നിന്ന് 50 ഒമാനി റിയാലിലധികം രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്കായി പ്രത്യേക സോഷ്യൽ മീഡിയ കോണ്ടസ്റ്റും ഒരുക്കുന്നുണ്ട്. വിജയികൾക്ക് മനോഹരമായ ഒരു സ്റ്റേക്കേഷനാണ് സമ്മാനമായി ലഭിക്കുക. ഒമാനിലെ കല്യാൺ ഷോറൂമുകളിൽ ഫെബ്രുവരി 20 വരെയാണ് ഈ പ്രത്യേക ഓഫർ ലഭ്യമാവുക.
ഓരോ സ്വർണാഭരണ പർച്ചേഴ്സിനുമൊപ്പം കല്യാൺ ജ്വല്ലേഴ്സിെൻറ നാലുതലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും സ്വന്തമാക്കാം. ഉപയോക്താക്കൾക്ക് ബ്രാൻഡിെൻറ പ്രതിബദ്ധത ഉറപ്പുനൽകുന്നതിനായുള്ള കല്യാണിെൻറ സവിശേഷമായ ഉദ്യമമാണിത്. ഇൻവോയ്സിൽ നൽകിയിട്ടുള്ള ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റിവാങ്ങുമ്പോഴും ഉറപ്പുവരുത്തുന്നതിനുള്ളതാണ് അഷ്വറൻസ് സാക്ഷ്യപത്രം. കൂടാതെ ജീവിതകാലം മുഴുവൻ ആഭരണങ്ങൾക്ക് കല്യാൺ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സൗജന്യമായി മെയിൻറനൻസ് ചെയ്യാനും കഴിയും. ആധുനികവും പരമ്പരാഗതവുമായ രൂപകൽപനയിലുള്ള വൈവിധ്യമാർന്ന ആഭരണ ശേഖരം കല്യാൺ ജ്വല്ലേഴ്സ് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.