മസ്കത്ത്: വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവാങ്ങാൻ അനുമതി നൽകണമെന്ന ചർച്ചകൾ സജീവമാകുന്നു. നിലവിൽ ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്ക് (െഎ.ടി.സി) ഉള്ളിലാണ് വിദേശികൾക്ക് വസ്തുവാങ്ങാൻ അനുമതിയുള്ളത്.
െഎ.ടി.സികൾക്ക് പുറത്തേക്കും ഇൗ അനുമതി വ്യാപിപ്പിക്കണമെന്ന വിഷയത്തിൽ തങ്ങൾക്ക് അനുകൂല നിലപാടെന്ന് ഭവനമന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ സിഹം അൽ ഹാർത്തി പറഞ്ഞു. ഇൗ വിഷയത്തിലെ തുടർനടപടികൾക്ക് മജ്ലിസുശൂറയും മന്ത്രിസഭാ കൗൺസിലും അനുമതി നൽകേണ്ടതുണ്ടെന്നും മൂന്നാമത് ഒമാൻ റിയൽ എസ്റ്റേറ്റ് സമ്മേളനത്തിനെത്തിയ അവർ പറഞ്ഞു. വിവിധോദ്ദേശ്യ പദ്ധതികളിലെ ഒരു ശതമാനം വിദേശികൾക്കായി മാറ്റിവെക്കാവുന്നതാണ്. തീരുമാനത്തിന് അനുമതി ലഭിക്കുന്ന പക്ഷം വസ്തു വാങ്ങുന്നതിനായി ഇത്ര വർഷം ഒമാനിൽ ചെലവഴിച്ചിരിക്കണമെന്നതടക്കം നിബന്ധനകൾ ഉണ്ടാകില്ല. പകുതി മനസ്സോടെയുള്ള നടപടികളിൽ കാര്യമില്ലെന്നും അവർ പറഞ്ഞു.
നിലവിൽ രാജ്യത്ത് ഭൂമിക്കായി സ്വദേശികളുടെ അഞ്ചുലക്ഷം അപേക്ഷകളാണ് ഉള്ളത്. ഇവർക്ക് മസ്കത്തിലും മറ്റിടങ്ങളിലുമുള്ള അനുയോജ്യമായ പദ്ധതികളിൽ ഭൂമി അനുവദിക്കുെമന്നും അവർ പറഞ്ഞു. താങ്ങാവുന്ന വിലയിലുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഹൗസിങ് ജില്ലകൾ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുകയാണെന്ന് ഒമാൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ചെയർമാനും മജ്ലിസുശൂറ അംഗവുമായ മുഹമ്മദ് ബിൻ സാലിം അൽ ബുസൈദി പറഞ്ഞു.
െഎ.ടി.സികൾക്ക് പുറത്ത് വിദേശികൾക്ക് വസ്തു വാങ്ങാൻ അനുമതി നൽകുന്നത് വിപണിക്ക് ഗുണകരമാകും. വിഷയം മജ്ലിസുശൂറയിലെത്തിയാൽ വേഗത്തിൽ പരിഗണിക്കുമെന്നും റിയൽ എസ്റ്റേറ്റ് സമ്മേളനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയിൽ അടക്കം പ്രഖ്യാപിച്ചിരിക്കുന്ന നിരവധി പദ്ധതികളുടെ നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. ഇൗ വർഷവും മാന്ദ്യസമാന അവസ്ഥ തുടരുമെന്നാണ് കരുതുന്നത്. പദ്ധതികളുടെ നിർമാണം തുടങ്ങുന്നതോടെ അവസ്ഥ മാറുമെന്നും അൽ ബുസൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.