മസ്കത്ത്: മൂല്യവർധിത നികുതി ശരിയായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ അൽ ബതീന നോർത്ത്, സൗത്ത് ഗവർണറേറ്റുകളിലെ നിരവധി സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അതോറിറ്റി ചെയർമാൻ സുലൈമാൻ ബിൻ അലി ഹികമി നേരിട്ടാണ് വിവിധ കച്ചവട സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. നികുതി നിർദേശങ്ങൾ പൂർണമായും പാലിക്കുന്നുണ്ടോയെന്നും നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കുകയുമാണ് പര്യടനത്തിെൻറ ഉദ്ദേശ്യം. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെയും ബാധിക്കുന്ന തരത്തിൽ വില ഉയർത്തുന്നതും അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്.
വിതരണക്കാരും ഉപഭോക്താവും തമ്മിലെ സഹകരണവും യോജിപ്പും ഇപ്പോൾ അടിയന്തര ആവശ്യമാണെന്ന് അദ്ദേഹം വ്യാപാരികളോട് സൂചിപ്പിച്ചു. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കാൻ അതോറിറ്റി മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.