മസ്കത്ത്: ഒമാനിൽ മൂല്യവർധിത നികുതി(വാറ്റ്) നിലവിൽവന്ന സാഹചര്യത്തിൽ അന്യായ വിലവർധനയും മറ്റു നിയമവിരുദ്ധ നീക്കങ്ങളും പരിശോധിക്കാൻ ഉപഭോക്ത സംരക്ഷണ വകുപ്പിെൻറ തീരുമാനം. വാറ്റിൽനിന്ന് ഒഴിവാക്കിയ വസ്തുക്കൾക്ക് നികുതി ചുമത്തുന്നത്, അഞ്ച് ശതമാനത്തിൽ കൂടുതൽ ഈടാക്കുന്നത്, നികുതി ചുമത്തേണ്ട വസ്തുക്കളെ ഒഴിവാക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾ പരിശോധിക്കും. എല്ലാ ഉൽപന്നങ്ങളുടെയും വിലനിലവാരം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും വാറ്റിൽ വരുത്തുന്ന തെറ്റുകൾക്ക് വ്യാപാര-സേവന സ്ഥാപനങ്ങൾ പിഴ അടക്കേണ്ടിവരുമെന്നും വകുപ്പ് അധികൃതർ വ്യക്തമാക്കി.
വാറ്റിൽനിന്ന് 488 അവശ്യവസ്തുക്കളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഇൗ ഉൽപന്നങ്ങൾക്ക് വിലവർധന വരുത്തുന്നുണ്ടോയെന്നാണ് അധികൃതർ പ്രധാനമായും പരിശോധിക്കുന്നത്. ഇൗ മാസം 16മുതൽ നിലവിൽവന്ന നികുതിയിൽനിന്ന് പഴങ്ങൾ, പച്ചക്കറികൾ, മാംസം, പാലുൽപന്നങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, ബേബി ഫുഡ്, കുടിവെള്ളം എന്നിവയെയാണ് പ്രധാനമായും ഒഴിവാക്കിയിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, ആംബുലൻസ് തുടങ്ങിയ സേവന മേഖലകളെയും മാറ്റിനിർത്തിയിട്ടുണ്ട്. ഇൗ മേഖലകളിൽ വിലവർധനയുണ്ടാകുന്നത് കർശനമായി പരിശോധിക്കും.
അതേപോലെ നികുതി ചുമത്തിയ ഉൽപന്നങ്ങളുടെ വില അഞ്ചു ശതമാനത്തിൽ കൂടുതൽ വർധിക്കുന്നതും കൃത്യമായി നിരീക്ഷിക്കും. അതിനിടെ വാറ്റ് ഉപഭോക്താക്കളിൽ നിന്ന് ഇടാക്കാതെ കമ്പനികൾക്ക് നേരിട്ട് അടക്കാനുള്ള അനുമതിയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇങ്ങനെ അടക്കുേമ്പാൾ ഉൽപന്നങ്ങളുടെ വിലയിൽ വലിയമാറ്റം ഉണ്ടാകില്ല. സേവന മേഖലയിലുള്ള കമ്പനികൾക്കാണ് ഇത് കൂടുതൽ സാധ്യമാകുക. ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക മേഖലയിലുള്ള കമ്പനികൾ പ്രതിസന്ധികാലം പരിഗണിച്ച് വാറ്റ് ഉപഭോക്താവിൽനിന്ന് ഇൗടാക്കരുതെന്ന ആവശ്യം പല കോണിൽ നിന്നും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.