മസ്കത്ത്: മലയാളത്തിെൻറ ഇതിഹാസകവി വയലാര്‍ രാമവർമയുടെ ഓർമ പുതുക്കുന്നതിനായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്‍ കേരള വിഭാഗം വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു.
'ശ്രാവണ ചന്ദ്രിക' എന്ന പേരില്‍ നടത്തുന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഡാർസൈറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലായിരിക്കും നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക.
വയലാറിെൻറ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. ഒന്നര വർഷത്തിലേറെക്കാലമായി നടന്നുവരുന്ന ഓൺലൈൻ പരിപാടികൾക്ക് വിരാമമിട്ട് കോവിഡിന് ശേഷം പൊതുവേദിയില്‍ സംഘടിപ്പിക്കപ്പെടുന്ന കേരള വിഭാഗത്തിെൻറ ആദ്യ പരിപാടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.