യ​ന്ത്ര​ത്ത​ക​രാ​ർ: വാ​ഹ​ന ഡീ​ല​ർ ഉ​പ​ഭോ​ക്താ​വി​ന് തു​ക തി​രി​കെ ന​ൽ​കി

മ​സ്​​ക​ത്ത്​: കാ​റി​ലെ യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ര്‍ന്ന് ഉ​പ​ഭോ​ക്താ​വി​ന് തു​ക മ​ട​ക്കി ന​ല്‍കി വാ​ഹ​ന ഡീ​ല​ർ. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ (സി.​പി.​എ) ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ലെ വാ​ഹ​ന ഡീ​ല​റി​ല്‍നി​ന്നാ​ണ്​ ഉ​പ​ഭോ​ക്താ​വ്​ പു​തി​യ കാ​ര്‍ വാ​ങ്ങി​യ​ത്​. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച​ക്കി​ടെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഡീ​ല​റെ സ​മീ​പി​ച്ചു.

കാ​ര്‍ പ​രി​ശോ​ധി​ച്ച ഡീ​ല​ര്‍ ര​ണ്ടു ദി​വ​സം സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, 48 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ല. തു​ട​ര്‍ന്നാ​ണ് വാ​ഹ​ന ഉ​ട​മ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ല്‍കി​യ​ത്. ഇ​തി​നി​ടെ​യാ​ണ് കാ​ര്‍ ഡീ​ല​ര്‍ ക​മ്പ​നി ഉ​പ​ഭോ​ക്താ​വി​ന് വാ​ഹ​ന​ത്തി​െൻറ വി​ല​യാ​യ 21,681 റി​യാ​ല്‍ മ​ട​ക്കി​ന​ല്‍കാ​ന്‍ സ​ന്ന​ദ്ധ​മാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.