മസ്കത്ത്: മൊബൈൽ ഫോണുകളുടെ ഉപയോഗം വാഹനാപകടങ്ങൾക്ക് പ്രധാന കാരണമായി തുടര ുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം മാർച്ച് ഒന്നു മുതൽ നിലവിൽ വന്ന ഗതാഗത നിയമത്തിൽ വാഹനമോടിക്കുേമ്പാഴുള്ള മൊബൈൽ ഉപയോഗത്തിെൻറ ശിക്ഷയിൽ മാറ്റം വരുത്തുകയും ഒപ്പം നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. വണ്ടി ഒാടിക്കുേമ്പാൾ മൊബൈലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിക്കുന്നത് തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. പത്തു ദിവസം വരെ തടവോ അല്ലെങ്കിൽ 300 റിയാൽ വരെ പിഴയോ ആണ് ശിക്ഷ. അതിനിടെ, ജൂണിൽ വാഹനാപകടങ്ങളുടെ എണ്ണം മുൻ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചതായും കണക്കുകൾ കാണിക്കുന്നു. 210 അപകടങ്ങളാണ് ഉണ്ടായത്. മേയിൽ 180ഉം ഏപ്രിലിൽ 163ഉം അപകടങ്ങളുണ്ടായ സ്ഥാനത്താണിത്.
കഴിഞ്ഞവർഷം ജൂണിനെ അപേക്ഷിച്ച് ഇക്കുറി അപകടങ്ങൾ കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിലെ അപകടങ്ങളിൽ 60 ശതമാനവും ഉണ്ടായത് രാത്രിയിലാണ്. ഇതിൽ 33 ഒമാനികളും 17 വിദേശികളും മരണപ്പെട്ടു. 178 സ്വദേശികൾക്കും 62 വിദേശികൾക്കും പരിക്കേറ്റു. ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ അപകടങ്ങളിലാകെട്ട 40 സ്വദേശികളും 27 വിദേശികളുമാണ് മരിച്ചത്. ജൂണിൽ മസ്കത്തിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായതും. അപകടസാധ്യത ഒഴിവാക്കാൻ ഇൻറർസെക്ഷനുകൾ, കയറ്റിറക്കങ്ങൾ, വഴുക്കുന്ന റോഡുകൾ, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ മറികടക്കലുകൾ ഒഴിവാക്കണമെന്ന് ആർ.ഒ.പി വക്താവ് പറഞ്ഞു. ടയറിലെ മർദവും ഇടക്കിടെ പരിശോധിക്കണം. കുറഞ്ഞ മർദം, ബ്രേക്ക് ചെയ്യുേമ്പാൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ വഴിയൊരുക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.