മസ്കത്ത്: ഗതാഗതനിയമ പരിഷ്കരണം വ്യാഴാഴ്ച മുതൽ നിലവിൽവരും. അമിതവേഗവും അശ്രദ്ധമൂലവുമുള്ള അപകടങ്ങൾ കുറക്കുകയാണ് ഗതാഗത നിയമ പരിഷ്കരണത്തിെൻറ പ്രധാനലക്ഷ്യം. അപകട സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്താതെപോകുന്നവർക്ക് പിഴയും ബ്ലാക്ക്പോയൻറുമാണ് കാത്തിരിക്കുന്നത്. 35 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയൻറുമാണ് നിയമലംഘനത്തിന് ശിക്ഷ.
ആളുകളുടെ പരിക്കിനോ അല്ലെങ്കിൽ സ്വത്തുവകകളുടെ നാശത്തിനോ വഴിവെക്കുന്ന അപകടങ്ങൾ ഉണ്ടായാൽ ഡ്രൈവർ ഉടൻ അടുത്ത പൊലീസ്സ്റ്റേഷനിലോ ആംബുലൻസ് വിഭാഗത്തിലോ വിവരമറിയിക്കണമെന്നാണ് ഗതാഗതനിയമത്തിലെ ആർട്ടിക്കിൾ 38 നിർദേശിക്കുന്നത്. പൊലീസ് സ്റ്റേഷനിൽനിന്നോ ബന്ധപ്പെട്ട അധികൃതരിൽനിന്നോയുള്ള അനുമതിപ്പത്രമില്ലാതെ അപകടത്തിൽ വാഹനങ്ങൾ റിപ്പയർ ചെയ്യരുതെന്നും പുതുക്കിയ നിയമം നിർദേശിക്കുന്നു. ലൈസൻസ് ഇല്ലായ്ക, നിയമനടപടികളോടുള്ള ഭയം, വാഹനത്തിന് രജിസ്ട്രേഷനോ ഇൻഷുറൻസോ ഇല്ലാതിരിക്കൽ എന്നീ കാരണങ്ങൾ നിമിത്തമാണ് ഡ്രൈവർമാർ പൊതുവെ അപകടമുണ്ടാകുന്നിടത്തുനിന്ന് കടന്നുകളയുന്നതിന് കാരണമെന്ന് റോഡ് സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
പിൻസീറ്റിൽ ഉള്ളവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ, കുട്ടികളുടെ ചൈൽഡ്സീറ്റ് എന്നിവയാണ് വ്യാഴാഴ്ച മുതൽ നിലവിൽവരുന്ന പ്രധാന നിയമ ഭേദഗതികൾ. മൊബൈൽ ഫോൺ ഉപയോഗത്തിനും ബ്ലാക്ക്പോയൻറ് ലഭിക്കും. ബ്ലാക്ക് പോയൻറുകൾ വർഷത്തിൽ 12ൽ അധികമായാൽ ലൈസൻസ് തൽക്കാലത്തേക്ക് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളും ഡ്രൈവർമാരെ കാത്തിരിക്കുന്നുണ്ട്. ഗതാഗതനിയമ പരിഷ്കാരം സംബന്ധിച്ച ആർ.ഒ.പി ട്വിറ്ററിലൂടെ ബോധവത്കരണം നടത്തുന്നുണ്ട്.
പ്രധാന ഗതാഗത നിയമലംഘനങ്ങൾ, പിഴ (റിയാലിൽ), ബ്രാക്കറ്റിൽ ബ്ലാക്ക് പോയൻറ് എന്നീ ക്രമത്തിൽ
1. നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ഇല്ലാതിരിക്കൽ: 10 (1)
2. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ: 15 (2)
3. ഡ്രൈവറുടെ സീറ്റിനടുത്ത് മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ സൂക്ഷിക്കാൻ ഹോൾഡറോ ഉപകരണങ്ങളോ വെക്കുക: 15 (1)
4. സീറ്റ്ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ: 10 (1)
5. ആംബുലൻസുകളുടെ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യൽ: 35 (1)
6. റോഡ് ഷോൾഡറിലൂടെ വാഹനം മറികടക്കൽ: 50 (2)
7. വേഗ ട്രാക്കിൽ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കൽ: 35 (1)
8. അംഗപരിമിതർക്കായുള്ള സ്ഥലത്തെ പാർക്കിങ്: 50 (2)
9. മുഖം തിരിച്ചറിയാൻ സാധിക്കാതെ മറച്ച് വാഹനമോടിക്കൽ: 50 (3)
10. ലൈസൻസിൽ ഇല്ലാത്ത വാഹനങ്ങൾ ഒാടിക്കൽ: 50 (3)
11. നമ്പർപ്ലേറ്റ് അസ്ഥാനത്ത് സ്ഥാപിക്കൽ: 35 (1)
12. ഇടതുവശത്ത് മഞ്ഞ വരയിൽ പാർക്ക് ചെയ്യൽ: 50 (2)
13. മോേട്ടാർ ബൈക്കിൽ അനുമതിയില്ലാതെ ബോക്സ് സ്ഥാപിക്കൽ: 15 (1)
14. രജിസ്ട്രേഷൻ ഇല്ലാത്തതോ റദ്ദാക്കിയതോ ആയ കാർ ഒാടിക്കൽ: 50 (2)
15. ബസുകളുടെയും ട്രക്കുകളുടെയും അപകടകരമായ ഒാവർടേക്കിങ്: 35 (2)
16. അപകടകരമായ വിധത്തിൽ റോഡരികിൽ വാഹനം നിർത്തൽ: 35 (1)
17. നിരോധിത സമയത്ത് ഹെവി വാഹനങ്ങൾ ഒാടിക്കൽ: 35 (1)
18. ഹെൽമറ്റില്ലാെത ബൈക്ക് ഒാടിക്കൽ: 35 (2)
19. സ്റ്റിയറിങ്ങിൽ പിടിക്കാതെയോ ശരിയായി ഇരിക്കാതെയോ വാഹനമോടിക്കൽ: 35 (2)
20. ഹെവി വാഹനങ്ങളിലും ഉപകരണങ്ങളിലും റിഫ്ലക്ടിവ് മാർക്കിങ്ങുകൾ സ്ഥാപിക്കാതിരിക്കൽ: 15 (1)
21. പ്രവേശനം നിരോധിച്ചതോ നിർമാണം നടക്കുന്നതോ ആയ റോഡിലൂടെ വാഹനമോടിക്കുക: 10 (1)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.