മസ്കത്ത്: വാഹന രജിസ്ട്രേഷൻ കാർഡ് (മുൽക്കിയ) പുതുക്കുന്നത് വൈകിയാൽ അധിക പിഴ നൽകേണ്ടിവരുമെന്ന പ്രചാരണം ശരിയല്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.മുൽക്കിയ പുതുക്കാൻ വൈകിയാൽ വൈകുന്ന ഒാരോ മാസവും പത്തു റിയാൽ എന്നതോതിൽ പിഴ ചുമത്തുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആർ.ഒ.പിയുടെ പ്രതികരണം. ഇത്തരത്തിൽ ഒരു വർധനവും നടപ്പിൽ വരുത്തിയിട്ടില്ലെന്ന് ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു. നിലവിലെ രീതിയിൽ തന്നെയാകും പിഴ തുടരുക.
വൈകുന്ന ആദ്യത്തെ ആറുമാസം വാർഷിക രജിസ്ട്രേഷൻ ഫീസിെൻറ 20 ശതമാനവും അടുത്ത ആറുമാസം 40 ശതമാനവും ഒരു വർഷത്തിന് മുകളിൽ വൈകിയാൽ 50 ശതമാനവുമാണ് പിഴ ചുമത്തുക. കഴിഞ്ഞവർഷം രജിസ്ട്രേഷൻ പുതുക്കാൻ ആപ് മുഖേന ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഇതുവഴി ഒാഫിസിൽ പോകാതെ പുതുക്കൽ നടപടികൾ സാധിക്കും. കാലാവധി കഴിയുന്നതിന് 30 ദിവസം മുമ്പ് മുതൽ രജിസ്ട്രേഷൻ പുതുക്കാമെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.