മസ്കത്ത്: വാഹന രജിസ്ട്രേഷൻ കാർഡുകൾ (മുൽകിയ) പ്രിൻറ് ചെയ്തെടുക്കാവുന്ന സെൽഫ് സർവിസ് കിേയാസ്ക്കുകൾ റോയൽ ഒമാൻ പൊലീസ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിൽ ട്രാഫിക് സേവന ഒൗട്ട്ലെറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് ഇത്. എല്ലാ ഗവർണറേറ്റുകളിലെയും ലുലു ഹൈപ്പർമാർക്കറ്റുകളിൽ കിയോസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒമാൻ നാഷനൽ കമ്പനി ഫോർ എൻജിനീയറിങ് ആൻഡ് ഇൻവെസ്റ്റ്മെൻറിെൻറ (ഒ.എൻ.ഇ.െഎ.സി) സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചത്.
ഇൻഷുറൻസ് പൂർത്തീകരിക്കുന്നതടക്കം നടപടികൾ ഒാൺലൈനിൽ പൂർത്തീകരിച്ച ശേഷം വാഹനയുടമക്ക് മുൽകിയ പ്രിൻറ് ചെയ്തെടുക്കാം. ഒ.എൻ.ഇ.െഎ.സിയുടെ അൽ ഖുവൈറിലെ പ്രധാന ഒാഫിസിനുപുറമെ അമിറാത്ത്, ദാർസൈത്ത്, അൽ ഗൂബ്ര, അൽ ബന്ദർ, വാദി അൽ ദവാമി, മബേല ലുലു എന്നിവിടങ്ങളിലാണ് കിയോസ്കുകൾ ഉള്ളത്. ഒമാൻടെല്ലിെൻറ പിന്തുണയോടെ ഖുറം സിറ്റി സെൻറർ, അൽഖൂദിലെ ഒമാൻടെൽ ഹാൾ, അമിറാത്തിലെ ഒമാൻടെൽ ഹാൾ എന്നിവിടങ്ങളിലും ഇതുണ്ട്. ഖാബൂറ, ബർക്ക, റുസ്താഖ്, ബുറൈമി, സലാല, ഇബ്ര, സുഹാർ ലുലു ഹൈപ്പർമാർക്കറ്റുകളിലും വടക്കൻ ബാത്തിന ലുലു സൂഖ്, സൻദാൻ വ്യവസായ മേഖല എന്നിവിടങ്ങളിലും കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.