മസ്കത്ത്: മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിെൻറ നല്ല ഒാർമകളുമായി പാലക്കാട് സ്വദേശി നാഗലശ്ശേരി വേണുഗോപാൽ ജന്മനാട്ടിലേക്ക് മടങ്ങുന്നു. ചൊവ്വാഴ്ചയുള്ള വിമാനത്തിലാണ് മടങ്ങുന്നത്.
ഡൽഹിയിൽ ഇലക്ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്യവേയാണ് വേണുവിന് ഒമാനിലെ ഒ.എച്ച്.െഎ ഗ്രൂപ് ഒാഫ് കമ്പനിയിൽ ജോലി ലഭിക്കുന്നത്. 1991ലാണ് ഒമാനിലെത്തിയത്. സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഒന്നാണ് പ്രവാസജീവിതമെന്നാണ് തുടക്കത്തിൽ തോന്നിയതെന്ന് വേണു പറയുന്നു. എന്നാൽ, പിന്നീട് കലാ സാംസ്കാരിക മേഖലകളിലടക്കം സജീവമായതോടെ പ്രവാസ ജീവിതത്തിെൻറ വിരസതയകന്നു. ഒരു നാട് പുരോഗമിക്കുന്നതിെൻറ നേർചിത്രം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ അനുഭവിച്ചറിയാനായതായി വേണു പറയുന്നു. പുതിയ േറാഡുകൾ, ടൗൺഷിപ്പുകൾ, വ്യവസായ സംരംഭങ്ങൾ തുടങ്ങി സുൽത്താൻ ഖാബൂസ് എന്ന ദീർഘദർശിയുടെ നായകത്വത്തിൻ കീഴിലുള്ള വികസന കുതിപ്പ് ഇന്നും കൺമുന്നിലെന്നപോലെയുണ്ട്. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം അംഗമായിരുന്നു. മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് സ്ഥാപക അംഗം, പ്രസിഡൻറ് തുടങ്ങിയ പദവികൾ അലങ്കരിച്ചു. നിരവധി കഥകളും കവിതകളും രചിച്ചിട്ടുണ്ട്. ഭാര്യ നളിനി ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ ജീവനക്കാരിയാണ്.
അജയ്, രാജലക്ഷ്മി എന്നിവർ മക്കളാണ്. ഒ.എച്ച്.െഎ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ക്രെഡിറ്റ് കൺട്രോളർ തസ്തികയിൽ നിന്നാണ് മടങ്ങുന്നത്. പലരെയും നേരിൽ കണ്ട് യാത്ര ചോദിക്കാൻ ആഗ്രഹമുണ്ടെങ്കിലും കോവിഡ് കാലമായതിനാൽ ഫോണിലൂടെ മാത്രമാണ് യാത്ര ചോദിക്കാൻ കഴിയുകയുള്ളൂവെന്ന പ്രയാസത്തിലാണ് വേണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.