മസ്കത്ത്: മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് അൽ വുസ്ത ഗവർണറേറ്റിൽനിന്ന് 30ൽ അധികം വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. മഹൂത്ത് വിലായത്തിൽനിന്ന് 24 പേരെയും ദുകമിൽനിന്ന് 12 തൊഴിലാളികളെയുമാണ് പിടികൂടിയത്.
ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം, ദുകമിലെ കോസ്റ്റ് ഗാർഡ് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.