മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽനിന്ന് 25 പ്രവാസികളെ തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത്, അമീറാത്ത് വിലായത്തുകളിൽ തൊഴിൽ മന്ത്രാലയത്തെ പ്രതിനിധനംചെയ്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. റോഡോരങ്ങളിൽ വസ്ത്രം, മത്സ്യവിൽപന എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ് പിടിയിലായവർ. പ്രവാസി തൊഴിലാളികളെ പിന്തുടരുന്നതിന്റെയും തൊഴിൽ നിയമത്തിലെ വ്യവസ്ഥകളോടുള്ള അവരുടെ പ്രതിബദ്ധതയുടെ വ്യാപ്തിയും അളക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.