മസ്കത്ത്: മസ്കത്ത് ഗവർണറേറ്റുകളിലെ സ്വകാര്യ വീടുകളിലെ അനധികൃത തൊഴിൽ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം അധികൃതർ. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ (ജോയന്റ് ഇൻസ്പെക്ഷൻ ടീം) റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ലൈസൻസ് നേടാതെ ജോലിയിൽ ഏർപ്പെട്ട 30 തൊഴിലാളികളെ പിടികൂടി.
ഇവർക്കെതിരെ നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും എല്ലാ തൊഴിലാളികളും നിയമാനുസൃതമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം തുടർച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന കാമ്പയിൻ. ലൈസൻസില്ലാത്ത ജോലിയോ തൊഴിൽ നിയമ ലംഘനമോ കണ്ടെത്തിയാൽ അടുത്തുള്ള തൊഴിൽമന്ത്രാലയ ഓഫിസിൽ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.