മസ്കത്ത്: റമദാനിൽ വിപണി നിരീക്ഷണം ശക്തമാക്കാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒരുങ്ങുന്നു. നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലകൾ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന വ്യാപകമാക്കുമെന്നും അതോറിറ്റി മാർക്കറ്റ് റെഗുലേഷൻസ് വിഭാഗം മേധാവി ഹിലാൽ ബിൻ സൗദ് അൽ ഇസ്മായീലി പറഞ്ഞു.
റമദാന് മുന്നോടിയായും പരിശോധനകൾ നടന്നുവരുകയാണ്. വരും ദിവസങ്ങളിൽ ഷോപ്പിങ് സെൻററുകളിലും സ്റ്റോറുകളിലും കൂടുതൽ പരിശോധനകൾ നടത്തും. ഉൽപന്ന ലഭ്യത ഉറപ്പുവരുത്തുന്നതിെനാപ്പം അമിത വില ഇൗടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ, തകരാറും കേടുപാടുകളുമുള്ളവ തുടങ്ങിയവയുടെ വിപണനവും തടയും. ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പരിശോധനാ ഇൻസ്പെക്ടർമാരുടെ ദൗത്യം.
വില കുത്തനെ വർധിപ്പിക്കുന്നത് തടയും. ഒപ്പം പ്രൊമോഷനൽ ഒാഫറുകളുടെ വിശ്വസനീയതയും പരിശോധിക്കും. പ്രൊമോഷനൽ ഒാഫറുകളുടെ പേരിലുള്ള തട്ടിപ്പുകളും അനുവദിക്കില്ല. ഒാഫറുകൾ സുതാര്യമായിരിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല. ലാഭമുണ്ടാകുമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ കെണിയിൽപെടുത്തുന്ന വാഗ്ദാനങ്ങൾ പാടില്ലെന്നും അൽ ഇസ്മായീലി പറഞ്ഞു.
ഉപഭോക്താക്കളുടെ പരാതികളിൽ ഉടനടി നടപടിയുണ്ടാകും. തെളിവ് ലഭിക്കുന്ന പക്ഷം കടയുടമക്കെതിരെ നിയമലംഘനത്തിന് നോട്ടീസ് നൽകും. കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും. ജനങ്ങൾ ഷോപ്പിങ് ശീലങ്ങൾ നിയന്ത്രിക്കണമെന്നും ഡയറക്ടർ ജനറൽ അഭ്യർഥിച്ചു.
നിത്യോപയോഗ സാധനങ്ങൾ വലിയ അളവിൽ വാങ്ങുന്നത് സാധനങ്ങളുടെ ലഭ്യത കുറവിന് കാരണമാകും.
റമദാന് മുേമ്പ സാധനങ്ങൾ വാങ്ങിവെക്കണം. സാധനങ്ങൾ വാങ്ങുേമ്പാൾ കാലാവധി കഴിയുന്ന തീയതിയടക്കം ശ്രദ്ധിക്കണം.
നിത്യോപയോഗ സാധനങ്ങൾ മിതമായ വിലക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള റമദാൻ ബാസ്കറ്റ് പദ്ധതി ഇൗ വർഷവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഷോപ്പിങ് സെൻററുകളിലും മാർക്കറ്റുകളിലും ഇൗ റമദാൻ കിറ്റുകൾ ലഭ്യമാകും. ഇറച്ചിവില മാർക്കറ്റിൽ സ്ഥിരത പ്രാപിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.