മസ്കത്ത്: യു.എ.ഇ, ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിരോധിച്ചതോടെ യു.എ.ഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്കും ഒമാനിൽനിന്ന് സൗദി അറേബ്യയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. നിരോധനം കാരണം ജോലി ആവശ്യവും മറ്റുമായി അടിയന്തരമായി സൗദിയിൽ എത്തേണ്ട നിരവധി പേർ ഒമാനിൽ എത്തിയിട്ടുണ്ട്.
പലരും കഴിഞ്ഞ ദിവസങ്ങളിലായി സൗദിയിലേക്ക് പോവുകയും ചെയ്തു. ഇത്തരക്കാർ വിസിറ്റ് വിസയിൽ എത്തി 14 ദിവസം ഒമാനിൽ തങ്ങിയാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. 14 ദിവസത്തിനുള്ളിൽ യു.എ.ഇ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശന വിലക്കുള്ളതിനാലാണ് 14 ദിവസം ഒമാനിൽ തേങ്ങണ്ടിവരുന്നത്. ഇന്ത്യയിൽനിന്ന് നേരിട്ടും യു.എ.ഇയിൽ നിന്നുമാണ് ആളുകൾ എത്തുന്നത്.
ഇന്ത്യയിൽ നിന്നുള്ള സൗദി യാത്രക്കാർ ഒമാൻ വഴി കടന്നുപോവുന്നതിനാൽ ഇന്ത്യൻ സെക്ടറിൽനിന്ന് ഒമാനിേലക്കുള്ള നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽനിന്ന് ഒമാനിേലക്ക് വൺേവക്ക് 120 റിയാലിനു മുകളിലാണ് വിമാന കമ്പനികൾ ഇൗടാക്കുന്നത്.
യു.എ.ഇയിൽനിന്ന് ഒമാനിലേക്കുള്ള നിരക്കുകളും ഇതുവരെ 100 റിയാലിനു മുകളിലാണ്. സലാം എയർ അടുത്തിടെ നിരക്ക് കുറച്ചതൊഴിച്ചാൽ മറ്റ് വിമാന കമ്പനികെളല്ലാം ഉയർന്ന നിരക്കാണ് യു.എ.ഇയിൽനിന്ന് ഒമാനിലേക്ക് ഇൗടാക്കുന്നത്. ഒമാനിൽനിന്ന് സൗദിയിലേക്കും ഉയർന്ന ടിക്കറ്റ് നിരക്കാണുള്ളത്. 190 റിയാലിനു മുകളിലാണ് നിലവിൽ ടിക്കറ്റ് നിരക്കുകൾ. നിലവിൽ യു.എ.ഇയിൽനിന്നോ ഇന്ത്യയിൽനിന്നോ ഒമാൻ വഴി സൗദിയിലേക്ക് പോകുന്നവർ നല്ല സംഖ്യതന്നെ മുടക്കേണ്ടിവരും.
യു.എ.ഇയിൽനിന്നോ ഇന്ത്യയിൽനിന്നോ ഒമാനിലേക്ക് വരുന്നതിനു മുമ്പുള്ള പി.സി.ആർ, ഒമാനിൽ ഇറങ്ങുേമ്പാഴുള്ള പി.സി.ആർ ടെസ്റ്റ്, ക്വാറൻറീൻ അവസാനിപ്പിച്ച് സൗദിയിലേക്ക് പുറപ്പെടുേമ്പാഴുള്ള പി.സി.ആർ ടെസ്റ്റ്, സൗദി-ഒമാൻ വിസ ചാർജ്, ഒമാനിലെ താമസ, ഭക്ഷണ ചെലവ്, വിമാനത്താവളത്തിൽ പോകാനും വരാനുമുള്ള ടാക്സി ചെലവുകൾ, വിമാന ടിക്കറ്റ് നിരക്കുകൾ എന്നിവ കണക്കാക്കിയാൽ ചെലവ് 500 റിയാൽ കടക്കും. സൗദി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഒമാനിലെ ട്രാവൽ ഏജൻറുകളും ഹോട്ടലുകളും ഒമാനിൽ കൂടി കടന്നുപോവുന്ന യാത്രക്കാർക്ക് പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 15 ദിവസത്തെ ഭക്ഷണവും താമസവുമാണ് വിവിധ ഹോട്ടലുകൾ പാക്കേജിൽ നൽകുന്നത്.
എയർപോർട്ടിൽനിന്ന് ആളെ എടുക്കലും തിരിച്ച് വിടലും പി.സി.ആർ എടുക്കാൻ സൗകര്യമൊരുക്കലും അടക്കമുള്ള പാക്കേജുകൾ നൽകുന്നവരുമുണ്ട്. സൗദിയിൽ േപാകാൻ ഇന്ത്യയിൽനിന്നും യു.എ.ഇയിൽനിന്നും എത്തുന്നവർക്ക് ഭക്ഷണവും താമസവും അടക്കമുള്ള പാക്കേജാണ് നൽകുന്നതെന്ന് വാദി കബീർ ഗോൾഡൻ ഒയാസിസ് ഹോട്ടൽ മാനേജിങ് ഡയറക്ടർ അശ്വിൻ പറഞ്ഞു. അഞ്ചുനേരം ഭക്ഷണത്തോടു കൂടിയ സിംഗ്ൾ റൂമിന് 15 റിയാലാണ് ഇൗടാക്കുന്നത്. രണ്ടു പേരാണ് റൂമിൽ തങ്ങുന്നതെങ്കിൽ 18 റിയാലാണ് നിരക്കെന്നും അശ്വിൻ പറഞ്ഞു. പി.സി.ആർ, വിമാനത്താവളത്തിൽനിന്ന് എടുക്കലും കൊണ്ടുപോയി വിടലും അടക്കം പാക്കേജുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാവൽ ഏജൻസികളും പാക്കേജുകളുമായി രംഗത്തുണ്ട്. വിസ, താമസം, ഭക്ഷണം, ടിക്കറ്റ്, പി.സി.ആർ എന്നിവയാണ് ഏജൻസി പാക്കേജുകളിലും ഉള്ളത്. വിവിധ സേവനങ്ങളുമായി തങ്ങൾക്ക് പാക്കേജുണ്ടെന്ന് ഇബ്രിയിലെ ഫഉൗദ് ട്രാവൽ ആൻഡ് ടൂറിസം മാനേജിങ് ഡയറക്ടർ ജമാൽ ഹസൻ പറഞ്ഞു.
200 റിയാലിന് 15 ദിവസത്തെ ഭക്ഷണം, താമസം, വിസ, വിമാനത്താവളത്തിൽ നിന്നുള്ള സ്വീകരണം, സൗദിയിേലക്കുള്ള പി.സി.ആർ എന്നീ സേവനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും സൗദി ഏർപ്പെടുത്തിയ യാത്രനിരോധനം ഒമാനിലെ ട്രാവൽ മേഖലയിലുള്ളവർക്കും ഹോട്ടൽ മേഖലക്കും പുതിയ ഉണർവ് പകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.