മസ്കത്ത്: രാജ്യത്ത് 60വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളികളുടെ വിസ പുതുക്കി നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഒമാനിലെ നിരവധി വിദേശ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്. ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസ പുതുക്കാൻ കഴിയാതെ നിരവധി ആളുകൾ പ്രയാസത്തിലായിരുന്നു. പല ആളുകളും 60 വയസ്സ് കഴിയുന്നതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു.
ഇത്തരം പരിചയമുള്ള ആളുകളെ വിവിധ കമ്പനികളെ ആവശ്യമായിരുന്നെങ്കിലും വിസ പുതുക്കാൻ സാധിച്ചിരുന്നില്ല. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ വരു ദിവസങ്ങളിൽ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.