മസ്കത്ത്: മലയാളികളുടെ സമൃദ്ധിയുടെയും െഎശ്വര്യത്തിെൻറയും ഉത്സവമായ വിഷു നാെള. വിഷു വിനെ വരവേൽക്കാൻ ഒമാനിലെ പ്രവാസി മലയാളികളും ഒരുങ്ങി. കേരളത്തിൽ നിന്ന് കണിക്കൊന് നയും കണി വിഭവങ്ങളുമെത്തിയതോടെ വിഷു വിപണിയും സജീവമായി. പ്രധാന ഹൈപ്പർ മാർക്കറ്റു കളിലും വാരാന്ത്യ അവധി ദിനങ്ങളിൽ വിഷുത്തിരക്ക് അനുഭവപ്പെട്ടു. വിഷുവിെൻറ ഭാഗമായി ഹൈപ്പർ മാർക്കറ്റുകളിൽ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷു കിറ്റുകളും വിഷു വിഭവങ ്ങൾക്ക് വൻ ഡിസ്കൗണ്ടും നൽകിയാണ് വ്യാപാര സ്ഥാപനങ്ങൾ വിപണി സജീവമാക്കിയത്. ഒമാനി പച ്ചക്കറി ഉൽപന്നങ്ങൾ വിപണിയിലുള്ളതിനാൽ ഉൽപന്നങ്ങൾക്ക് വലിയ വില വർധനവ് അനുഭവപ്പെടാത്തത് മലയാളികൾക്ക് അനുഗ്രഹമായി. വിവിധ ഹോട്ടലുകളും ഹൈപ്പർ മാർക്കറ്റുകളും വിഷു സദ്യയും ഒരുക്കുന്നുണ്ട്.
പ്രധാന ഹൈപ്പർ മാർക്കറ്റുകളിൽ വിഷു-പച്ചക്കറി വിഭവങ്ങളുടെ കിറ്റുകൾ നൽകുന്നുണ്ട്. എല്ലാ വിഭവങ്ങളുമടങ്ങിയ പച്ചക്കറി കിറ്റുകൾ വിലക്കുറവിൽ ലഭ്യമാണ്. സാമ്പാർ വിഭവങ്ങളടക്കം ഇതിൽ ലഭ്യമാണ്. പ്രമുഖ ഹൈപ്പർ മാർക്കറ്റായ കെ.എമ്മിൽ 390 ബൈസക്കാണ് വിഷു കിറ്റുകൾ വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ച മുതൽതന്നെ പച്ചക്കറി കിറ്റുകൾ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. ലുലു ഹൈപ്പർ മാർക്കറ്റിലും പച്ചക്കറി കിറ്റുകൾ നൽകുന്നുണ്ട്. വിഷുവിെൻറ പ്രധാന വിഭവങ്ങളായ പാലക്കാടൻ മട്ട, വെളിച്ചെണ്ണ, വാഴയില എന്നിവക്കെല്ലാം നല്ല ഒാഫറാണ് ഹൈപ്പർ മാർക്കറ്റുകൾ നൽകുന്നത്. പാലക്കാടൻ മട്ട അഞ്ച് കിേലാ പാക്കറ്റിന് പകുതി വിലയാണ് സ്ഥാപനങ്ങൾ ഇൗടാക്കുന്നത്.
ഇൗ വിഷുവിന് ഏറ്റവും മികച്ച ഒാഫറാണ് തങ്ങൾ നൽകുന്നതെന്ന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പറഞ്ഞു. എല്ലാ പച്ചക്കറി വിഭവങ്ങളുമടങ്ങിയ പച്ചക്കറി കിറ്റിന് 245 ബൈസയാണ് വില ഇൗടാക്കുന്നത്. അഞ്ച് കിേലാ പാലക്കാടൻ മട്ട പാക്കറ്റിന് 990 ബൈസയും രണ്ട് ലിറ്റർ വെളിച്ചെണ്ണക്ക് രണ്ട് റിയാലുമാണ് ഇൗടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷു സദ്യയും മൂന്നു ദിവസങ്ങളിൽ 10 തരം പായസങ്ങളും ലഭ്യമായിരിക്കും. ലുലു ൈഹപ്പർ മാർക്കറ്റും മികച്ച വിഷു ഒാഫറുകൾ നൽകുന്നുണ്ട്. വിഷു സദ്യയുടെ ബുക്കിങ്ങും ഇവിടെയുണ്ട്. പാലക്കാടൻ മട്ട അടക്കമുള്ള വിഷു വിഭവങ്ങൾക്ക് പ്രത്യേക ഒാഫറും നൽകുന്നുണ്ട്. ഹോട്ടലുകളിലും വിഷു സദ്യകൾ ലഭിക്കുന്നുണ്ട്. രണ്ടര റിയാൽ വരെയാണ് വിഷു സദ്യക്ക് ചില ഹോട്ടലുകൾ ഇൗടാക്കുന്നത്.
വിഷുക്കണി വിഭവങ്ങളായ കണിക്കൊന്നയും കണിമാങ്ങയും കണിവെള്ളരിയുമൊക്കെ നാട്ടിൽനിന്ന് എത്തിയിരുന്നു. കണിക്കൊന്ന ഇന്നാണ് മാർക്കറ്റിൽ ഇറങ്ങുക. കണി വെള്ളരി, കണി മാങ്ങ തുടങ്ങിയ വിഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. ഒമാൻ പച്ചക്കറി വിഭവങ്ങൾ സുലഭമായി മാർക്കറ്റിലുള്ളത് കാരണം വിഷു ഉൽപന്നങ്ങൾക്ക് വില വർധിച്ചിട്ടില്ല. തക്കാളി അടക്കമുള്ള പച്ചക്കറി വിഭവങ്ങൾ 200 ബൈസക്ക് താഴെയാണ് ഇപ്പോഴും മാർക്കറ്റിൽ ലഭിക്കുന്നത്. ഒമാൻ പച്ചക്കറി വിഭവങ്ങൾ കയറ്റിയയക്കുന്നത് കുറഞ്ഞത് കാരണം പച്ചക്കറി ഉൽപന്നങ്ങൾക്ക് ഇപ്പോഴും വില കുറവാണ്.
വിഷുവിെൻറ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും കണികളും ഒരുക്കുന്നുണ്ട്. അവധി ആഘോഷങ്ങൾക്കായി നാട്ടിൽ നിരവധി മലയാളി കുടുംബങ്ങൾ എത്തിയത് വിപണിയെ കൂടുതൽ സജീവമാക്കുന്നുണ്ട്. നാട്ടിൽ സ്കൂൾ അവധിയായതും കടുത്ത ചൂട് അനുഭവപ്പെടുന്നതും കാരണം നിരവധി കുടുംബങ്ങൾ ഇൗ വർഷം അവധി ആഘോഷിക്കാനെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.