മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ വാദി ദർബത്തിൽ സന്ദർശക വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് പ്രചാരണം നടക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
മതിയായ പാർക്കിങ് ഇല്ലാത്തതിനാൽ ദോഫാർ മുനിസിപ്പാലിറ്റിയും മുവാസലാത്ത് കമ്പനിയും സഹകരിച്ച് സന്ദർശകരെ പാർക്കിങ് സ്ഥലങ്ങളിൽനിന്ന് ദർബത്ത് വെള്ളച്ചാട്ടം കാണുന്ന സ്ഥലത്തേക്ക് മാത്രം എത്തിക്കാൻ ബസുകൾ സൗജന്യമായി നൽകുന്നുണ്ടെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. ഗവർണറേറ്റിലെ ഏറ്റവും മനോഹരമായ വാദിളിലൊന്നാണ് വാദി ദർബത്. പച്ചപ്പ്, സമൃദ്ധമായ പൂന്തോട്ടങ്ങൾ, നിരന്തരമായ ജലപ്രവാഹം, വെള്ളച്ചാട്ടങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.