മസ്കത്ത്: വോഡഫോണിന് ഒമാനിൽ പ്രവർത്തനാനുമതി നൽകി സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു. ഫിക്സഡ്, മൊബൈൽ സേവനങ്ങൾ നൽകുന്നതിനായുള്ള ക്ലാസ് വൺ ലൈസൻസാണ് നൽകിയത്. ഇതോടെ ഒമാനിലെ മൂന്നാമത്തെ ടെലികോം സേവനദാതാവായി വോഡഫോൺ മാറി. അനുമതി ലഭിച്ച സ്ഥിതിക്ക് വൈകാതെതന്നെ കമ്പനി പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്.
ഒമാൻ ഫ്യൂച്ചർ ടെലി കമ്യൂണിക്കേഷൻസ് കമ്പനിയുമായുള്ള 15 വർഷത്തെ ധാരണപ്രകാരമാണ് ബ്രിട്ടീഷ് ടെലികോം ഭീമന്മാരായ വോഡഫോൺ ഒമാനിലേക്ക് എത്തുന്നത്. ഏറ്റവും പുതിയ സാേങ്കതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങളാകും നൽകുകയെന്ന് ഒമാൻ ഫ്യൂച്ചർ ടെലി കമ്യൂണിക്കേഷൻസ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് ഹമദ് ബിൻ അഹമ്മദ് അൽ ബുസൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.