വ​യ​നാ​ട് സ​ഹാ​യ പ​ദ്ധ​തി; കെ.​പി.​സി.​സി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു​വെ​ന്ന് ഇ​ൻ​കാ​സ് ഒ​മാ​ൻ

മ​സ്ക​ത്ത്: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​മാ​യ വ​യ​നാ​ടി​നെ പു​ന​രു​ദ്ധ​രി​ക്കാ​ൻ കെ.​പി.​സി.​സി ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ൻ​കാ​സ് ഒ​മാ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്ന് ഇ​ൻ​കാ​സ് ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​പ്പും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ കോ​തോ​ട്ടും പ​ത്ര​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്ത​ത്തി​ല്‍ എ​ല്ലാം ന​ഷ്ട​മാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി കോ​ണ്‍ഗ്ര​സി​ന്റെ മൊ​ബൈ​ല്‍ ആ​പ് വ​ഴി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞം ഈ ​മാ​സം 19 മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ.​സു​ധാ​ക​ര​ന്‍ എം.​പി.​അ​റി​യി​ച്ചു.

പൂ​ർ​ണ​മാ​യും ഓ​ണ്‍ലൈ​നി​ലൂ​ടെ​യാ​യി​രി​ക്കും കെ.​പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ര​ധി​വാ​സ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞം ന​ട​ത്തു​ക. ഇ​തി​നാ​യി ഒ​രു മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ്റ്റാ​ന്‍ഡ് വി​ത്ത് വ​യ​നാ​ട് -ഐ.​എ​ന്‍.​സി എ​ന്നാ​ണ് ആ​പ്ലി​ക്കേ​ഷ​ന്റെ പേ​ര്.​ആ​പ്പി​ന്റെ ലോ​ഞ്ചി​ങ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ക​ള​മ​ശേ​രി ചാ​ക്കോ​ളാ​സ് പ​വി​ലി​യ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ന്നു.

പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വ വ​ഴി ഈ ​ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി ധ​ന​ല​ക്ഷി ബാ​ങ്കി​ന്റെ​യും ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്റെ​യും ര​ണ്ട് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. സം​ഭാ​വ​ന ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ സ്വീ​ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ല്‍ സം​ഭാ​വ​ന ന​ല്‍കി​യ വ്യ​ക്തി​ക്ക് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ.​സു​ധാ​ക​ര​ന്‍ എം.​പി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്റെ​യും ഒ​പ്പോ​ടു​കൂ​ടി​യ ഡി​ജി​റ്റ​ല്‍ ര​സീ​തും എ​സ്.​എം.​എ​സ് വ​ഴി നേ​രി​ട്ടു​ള്ള സ​ന്ദേ​ശ​വും ല​ഭി​ക്കും.

ഡി​ജി​റ്റ​ല്‍ ര​സീ​ത് ആ​പ് വ​ഴി പ്രി​ന്റെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. വ​യ​നാ​ട് ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​നും പു​ന​ര്‍നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും നേ​തൃ​ത്വം ന​ല്‍കു​ന്ന​തി​നാ​യി ഒ​മ്പ​തം​ഗ ക​മ്മി​റ്റി​ക്ക് കെ.​പി.​സി.​സി രൂ​പം ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​വ​രാ​കും കോ​ണ്‍ഗ്ര​സി​ന്റെ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക.

കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രും അ​നു​ഭാ​വി​ക​ളും പാ​ര്‍ട്ടി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളും പോ​ഷ​ക​സം​ഘ​ട​ന​ക​ളും സെ​ല്ലു​ക​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഫ​ണ്ട് ന​ല്‍കേ​ണ്ട​ത് ഈ ​ആ​പ് ഉ​പ​യോ​ഗി​ച്ചാ​ക​ണം.

മ​റ്റു​ത​ര​ത്തി​ലു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. വ​യ​നാ​ട് ജ​ന​ത​യെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നോ​ട്ടു വ​രു​ന്ന എ​ല്ലാ സു​മ​ന​സു​ക​ള്‍ക്കും കെ.​പി.​സി.​സി ആ​പ് വ​ഴി സം​ഭാ​വ​ന ന​ല്‍കാ​വു​ന്ന​താ​ണെ​ന്നും കെ.​സു​ധാ​ക​ര​ന്‍ എം.​പി. അ​റി​യി​ച്ചു.

വ​യ​നാ​ടി​ന്റെ വി​ലാ​പം ഉ​ള്‍ക്കൊ​ണ്ട് സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കെ.​പി.​സി.​സി പൂ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ 100 വീ​ടു​ക​ള്‍ നി​ർ​മി​ച്ച് ന​ല്‍കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വീ​ടു​ക​ള്‍ നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം സ​ര്‍ക്കാ​ര്‍ ക​ണ്ടെ​ത്തി ന​ല്‍കു​ന്ന മു​റ​ക്ക് അ​തി​ന്റെ ന​ട​പ​ടി​ക​ളി​ലേ​ക്ക് കോ​ണ്‍ഗ്ര​സ് ക​ട​ക്കും. ഇ​തി​നു​പു​റ​മെ കോ​ണ്‍ഗ്ര​സി​ന്റെ പോ​ഷ​ക സം​ഘ​ട​ന​ക​ളാ​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ളും ക​ർ​ണാ​ട​ക​യി​ലെ സി​ദ്ധ​രാ​മ​യ്യ സ​ര്‍ക്കാ​റും വ​യ​നാ​ടി​ലെ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് വീ​ട് വെ​ച്ചു ന​ല്‍കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Wayanad Aid Scheme- Incas Oman issued KPCC guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.