വ​യ​നാ​ട് ദു​ര​ന്തം: സ​ഹാ​യ ഹ​സ്ത​വു​മാ​യി മ​സ്ക​ത്ത് കെ.​എം.​സി.​സി

മ​സ്ക​ത്ത്: നാ​ടി​നെ ന​ടു​ക്കി​യ വ​യ​നാ​ട് ദു​ര​ന്തം ഏ​റെ വേ​ദ​നജ​ന​ക​വും ഹൃ​ദ​യ ഭേ​ദ​ക​വു​മാ​ണെ​ന്ന് മ​സ്ക​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് റ​ഹീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തി​ൽ മ​സ്ക​ത്ത് കെ.​എം.​സി.​സി അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ര​ന്ത മു​ഖ​ത്ത് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും, അ​തി​നാ​യി പ​ത്ത് ദി​വ​സം നീളുന്ന വ​യ​നാ​ട് പു​ന​ര​ധി​വാ​സ സ​ഹാ​യ യ​ജ്ഞ​ത്തി​ന് മ​സ്ക​ത്ത് കെ.​എം.​സി.​സി തു​ട​ക്കം കു​റി​ച്ച​താ​യും അ​ഹ​മ്മ​ദ് റ​ഹീ​സ് അ​റി​യി​ച്ചു. മു​ഴു​വ​ൻ മ​നു​ഷ്യ സ്നേ​ഹി​ക​ളും വ​യ​നാ​ട് പു​ന​ര​ധി​വാ​സ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Wayanad disaster- Muscat KMCC with helping hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.