മസ്കത്ത്: എട്ടാമത് ഒമാനി തിയറ്റർ ഫെസ്റ്റിവൽ സെപ്റ്റംബർ 22മുതൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമാനി സൊസൈറ്റി ഫോർ ഫൈൻ ആർട്സിൽ സാംസ്കാരിക, കായിക, യുവജനങ്ങൾക്കായുള്ള മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
നാടകലോകത്തിന്റെ ചലനാത്മകവും ഊർജസ്വലവുമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന മേളയുടെ ലോഗോ സയ്യിദ് സഈദ് പ്രകാശനം ചെയ്തു. ഫെസ്റ്റിവലിലേക്ക് യോഗ്യത നേടിയ നാടകങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഒമാൻ ഫിലിം സൊസൈറ്റിയിൽ ഒക്ടോബർ ഒന്നുവരെയായിരിക്കും പരിപാടികൾ നടക്കുകയെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഇബ്രാഹിം ബിൻ സെയ്ഫ് ബാനി അറബ അറിയിച്ചു
വിവിധ അറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 30 ഓളം അതിഥികൾ പങ്കെടുക്കും. ഫെസ്റ്റിവലിൽ ചർച്ചാ പാനലുകൾ, കലാപരമായ ശിൽപശാലകൾ, കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള നാടക പ്രകടനങ്ങൾ, മികച്ച വീഡിയോ (പ്രമോ), മികച്ച തിയറ്റർ പോസ്റ്റർ എന്നിങ്ങനെ അവാർഡുകളും നൽകും. ഒമാനി നാടക കലാകാരന്മാരെ ഹൈലൈറ്റ് ചെയ്യുന്നതായിരിക്കും പരിപാടി.
കുവൈത്തിൽ നിന്നുള്ള ഹുസൈൻ അൽ മുസ്ലിം, ഖത്തറിൽ നിന്നുള്ള അബ്ദുൽ റഹ്മാൻ അൽ മുല്ല, ഒമാനിൽ നിന്നുള്ള മുഹമ്മദ് അൽ ബലൂഷി, യു.എ.ഇയിൽ നിന്നുള്ള മുഹമ്മദ് അൽ അമ്രി, ബഹ്റൈനിൽ നിന്നുള്ള യൂസുഫ് അൽ ഹംദാൻ എന്നിവരുൾപ്പെടെ അഞ്ച് നാടക രംഗത്തെ പ്രമുഖരാണ് ഫെസ്റ്റിവലിന്റെ ജൂറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.