മസ്കത്ത്: പരിസ്ഥിതി അതോറിറ്റിയുടെ മേൽനോട്ടത്തിൽ നാല് ദശലക്ഷം കണ്ടൽ മരങ്ങൾ ഖോർ ഷിനാസ്, ഖോർ ഗാവീ എന്നിവിടങ്ങളിൽ വെച്ച് പിടിപ്പിച്ചു. ദേശീയ തലത്തിൽ പത്ത് ദശലക്ഷം കണ്ടൽ മരങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗാമാണിത്.
അൽ വുസ്ത , വടക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് കഴിഞ്ഞ ദിവസം കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കാൻ തുടങ്ങിയത്. പരിസ്ഥിതി അതോറിറ്റി കഴിഞ്ഞ വർഷം ആഗസ്റ്റിലും വടക്കൻ ബാത്തിന, തെക്കൺ ശർഖിയ, അൽ വുസ്ത എന്നിവിടങ്ങളിൽ രണ്ട് ദശലക്ഷം കണ്ടൽ മരങ്ങൾ വെച്ചു പിടിപ്പിച്ചിരുന്നു.
പത്ത് വർഷം കൊണ്ട് പത്ത് ദശലക്ഷം കണ്ടൽമരങ്ങൾ വെച്ചു പിടിപ്പിക്കാനുള്ള പരിസ്ഥിതി അതോറിറ്റി ബ്രഹത്തായ പദ്ധതി 2020 ലാണ് ആരംഭിച്ചത്. കടൽ തീരങ്ങളിലെ ചതുപ്പ് നിലങ്ങൾ സംരക്ഷിക്കുകയും ദേശീയ സരേക്ഷിത മേഖലയായി ഇവയെ മാററിയെടുക്കുകയും പദ്ധതിയുടെ ഭാഗമാണ്.
ഇതോടൊപ്പം നാല് വർഷം കൊണ്ട് പത്ത് ദശലക്ഷം കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കാനുള്ള മറ്റൊരു പദ്ധതിക്ക് കഴിഞ്ഞ വർഷം പരിസ്ഥിതി അതോറിറ്റി എംഎസ് എ ഗ്രീൻ പ്രെജറ്റ് കമ്പനിയുമായി കാരാറിൽ എത്തിയിരുന്നു. 20,000 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക.
അൽ വുസ്ത ഗവർണറേറ്റിലാണ് പദ്ധതി നടപ്പാക്കുക. കൃത്രി തടാകം അടക്കമുള്ളവ പദ്ധതിയിൽ ഉണ്ടാവും. അൽ വുസ്തയെ കണ്ടൽ മര മേഖലയാക്കി മാറ്റുകയാണ് പദ്ധയിയുടെ ലക്ഷ്യം. പദ്ധതി നടപ്പാവുന്നതോടെ 14 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് നിർമാർജനം ചെയ്യാൻ പദ്ധതിക്ക് കഴിയും..
ഒമാൻ വിഷൻ 2040 ന്റെ ഭാഗാമയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പരിസ്ഥിതി സംരക്ഷിക്കാനും വന്യ ജീവികൾക്കും സുരക്ഷ നൽകാനും സഹായകമാവും. ഇത് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടുന്നതാവും?
കണ്ടൽ ചെടികൾ വെച്ച് പടിപ്പിക്കുന്നത് തീരദേശങ്ങളിൽ നീല കാർബൺ സംഭരിക്കാനും പക്ഷികളുടെയും മറ്റും ദേശാടനം വർദ്ധിക്കാനും കാരണമാക്കും. പ്രകൃതി സംരക്ഷണത്തിൽ കണ്ടൽ കാടുകൾ വലിയ പങ്കുണ്ടെന്നാണ് പരിസ്ഥിതി വിദഗ്ധർ പറയുന്നത്. കടൽ തീരങ്ങളിലെ മണ്ണൊലിപ്പ് തടയാനും പരിസ്ഥിതിയുടെ സന്തുലിതത്വം നിലനിർത്താനും കണ്ടൽ കാടുകൾക്ക് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.