മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 20 ന് ആഘോഷങ്ങളോടെ നടത്താൻ തീരുമാനിച്ചു. വിവിധ പരിപാടികളോടൊപ്പം ഞാറ്റുവേല - ഫോക്ക് മ്യൂസിക് ബാൻഡ് ലൈവ് പെർഫോമൻസ്, ഓണസദ്യ എന്നിവയും സംഘടിപ്പിക്കും. മസ്കത്തിലെ റൂവി-ഗോൾഡൻ തുലിപ്പിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പരിപാടി. കൊല്ലത്തെ ഒരു നിർധന കുടുംബത്തെ കണ്ടെത്തി "കൊല്ലത്തൊരില്ലം" എന്ന വീട് നിർമിച്ചുനൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
2020 മുതൽ സജീവമായി പ്രവർത്തിക്കുന്ന ഒമാനിലെ കൊല്ലം ജില്ലയിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് കൊല്ലം പ്രവാസി അസോസിയോഷൻ. ജില്ലയിലെ എല്ലാ പ്രവാസി സഹോദരങ്ങളെയും സഹോദരിമാരെയും ഒരുമിച്ച് കൊണ്ടുവരുക എന്നതാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യം.
ജോലികൾക്കുള്ള സഹായം, അടിസ്ഥാന ആവശ്യങ്ങൾ, ആശുപത്രി, മെഡിക്കൽ സംബന്ധമായ സഹായങ്ങൾ, മരണസംബന്ധമായ നിയമ നടപടികള്‍, സംസ്കാരം തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിൽ കൂട്ടായ്മ സജീവമായി ഇടപെടുന്നുണ്ട്. കൊല്ലം പ്രവാസി അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധതയെയും കർത്തവ്യത്തെയും പ്രതിഫലിപ്പിക്കുന്ന ഈ പരിപാടിയിലും കൊല്ലത്തൊരില്ലമെന്ന പദ്ധതിയിലും എല്ലാവരും പങ്കാളികളാകണമെന്നും കൂട്ടായ്മക്കുവേണ്ടി ഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.