കുംസാർ ഗ്രാമത്തിൽനിന്നുള്ള കാഴ്ച
ഖസബ്: മുസന്ദം ഗവർണറേറ്റിലെ കുംസാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഖുവൈർ പ്രദേശത്തെ സംയോജിത ഭവനപദ്ധതിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംയോജിത ഭവന പദ്ധതിയെ കുംസാർ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പർവത-തീരദേശ റോഡ് പദ്ധതി ഭവന, നഗരാസൂത്രണ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ അവസാന ഘട്ടത്തിലാണ്.
കുംസാർ ഗ്രാമത്തിൽനിന്നുള്ള അർഹരായ ആളുകൾക്കായി 20 ഭവന യൂനിറ്റുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. മൂന്ന് നിക്ഷേപ സൈറ്റുകൾ, 150 റെസിഡൻഷ്യൽ പ്ലോട്ടുകൾ, 14 ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ, ഒരു സർക്കാർ സ്കൂൾ, ഒരു ആരോഗ്യ കേന്ദ്രം, ഒരു പൊതു കൗൺസിൽ, ഒരു മസ്ജിദ് എന്നിവയാണ് പദ്ധതിയിൽ വരുന്നത്.
മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകൾക്കും പൊതു പാർക്കിങ്ങിനുമായി 11 സൈറ്റുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
കുംസാർ ഗ്രാമം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ മുസന്ദം ഗവർണറേറ്റിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുസന്ദം ഗവർണറേറ്റിലെ ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് ഡയറക്ടർ ജനറൽ എൻജിനീയർ അലി അൽ മഷാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.