മസ്കത്ത്: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ സർക്കാർ നിസ്സംഗത അവസാനിപ്പിച്ച് ഇടപെടണമെന്ന് മസ്കത്ത് വയനാട് ജില്ല കെ.എം.സി സി യോഗം ആവശ്യപ്പെട്ടു.
വന്യമൃഗശല്യത്തിൽനിന്നും നാടിനും നാട്ടുകാർക്കും സുരക്ഷ നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഉണർന്നുപ്രവർത്തിക്കണം. വനം മന്ത്രിയും സർക്കാറും വയനാടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞുപോയവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ചെയർമാൻ അഷറഫ് വയനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. നുസാർ മാസ്റ്റർ, മുഹമ്മദ് കുട്ടി തരുവണ, ഷക്കീർ ദ്വാരക, അബ്ദുല്ല, ഷമീർ, റിയാസ് വയനാട്, ഫൈസൽ വയനാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.