സലാല: രാഷ്ട്രീയ എതിരാളികളെ അധികാരമുപയോഗിച്ച് വേട്ടയാടാനാണ് തീരുമാനമെങ്കിൽ അതിനെതിരെ വിശ്രമമില്ലാതെ പോരാടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. സലാല കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഭരണകൂടം ഫാഷിസത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. സമ്മേളനം സലാല കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുസ്തഫ ഫലൂജ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, വി.പി. സലാം ഹാജി, അനസ് ഹാജി, നാസർ കമൂണ, കെ.സി. ജമാൽ, ഷൗക്കത്ത് പുറമണ്ണൂർ, റസാഖ് സ്വിസ് എന്നിവർ സംസാരിച്ചു. അൻസാർ ചേലോട്ട്, ബഷീർ മൂസ, കെ.പി.എം. കോയ, അലി ഹാജി എന്നിവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി വി.സി. മുനീർ സ്വാഗതവും നൗഫൽ കായക്കൊടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.