മസ്കത്ത്: ശൈത്യകാല ടൂറിസത്തെ വവേൽക്കാനൊരുങ്ങി മുസന്ദം ഗവർണറേറ്റ്. സവിശേഷമായ പുരാവസ്തു, വിനോദസഞ്ചാര, പ്രകൃതി സൗന്ദര്യം എന്നിവയെല്ലാം ലോക സഞ്ചാരികളെ മുസന്ദത്തേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. മറൈൻ, ലാൻഡ് സ്പോർട്സ്, സാഹസിക വിനോദസഞ്ചാരം, മലകയറ്റം, ഗുഹകൾ , ബീച്ചുകൾ, തുഴയുന്നതിനും ഡൈവിങ്ങിനും അനുയോജ്യമായ സമുദ്ര സ്ഥലങ്ങൾ എന്നിയെല്ലാം ഇവിടെ ആസ്വദിക്കാവുന്നതാണ്.
നവംബർ മുതൽ ഏപ്രിൽവരെയുള്ള കഴിഞ്ഞ ശൈത്യകാലത്ത് വിവിധ ജി.സി.സി, അറബ്, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ക്രൂസ് കപ്പലുകൾ വഴി 68,243 സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗവർണറേറ്റിലെ ചരിത്രപരമായ ആകർഷണങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം 21,972 ആയിരുന്നുവെന്ന് മുസന്ദം ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ സലാ മുഹമ്മദ് അൽ ഫാർസി പറഞ്ഞു. ഗവർണറേറ്റിലെ പ്രകൃതിദത്ത ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പൈതൃക, ടൂറിസം മന്ത്രാലയവും മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ സഹകരിക്കുന്നുണ്ട്.
കോട്ടകളും മറ്റ് ഘടകങ്ങളും പ്രതിനിധീകരിക്കുന്ന ഗവർണറേറ്റിന്റെ ആഴത്തിൽ വേരൂന്നിയ ചരിത്രത്തെ എടുത്തുകാണിക്കുന്നത് ഇതിൽ ഉൾപ്പെടുന്നതാണ്. വിവിധ വിലായത്തുകളിലായി 10 ഹോട്ടലുകൾ നിലവിലുണ്ട്. ഖസബിലെ വിലായത്തിൽ ഏഴ് ഹോട്ടലുകളും (365 മുറികൾ) ദാബ വിലായത്തിൽ മൂന്ന് ഹോട്ടലുകളും (128 മുറികൾ) ആണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.