മസ്കത്ത്: ഒമാൻ അഗ്രോഫുഡ് പ്രദർശനത്തിന്റെ ആറാമത് പതിപ്പിന് മസ്കത്തിൽ തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് കാർഷിക, ഭക്ഷ്യ, മത്സ്യബന്ധന വ്യാപാര പ്രദർശനം നടക്കുന്നത്. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിലുള്ള പരിപാടി നാളെയാണ് സമാപിക്കുക. നൂതനാശയങ്ങളെ പിന്തുണക്കാനും കൃഷി, മത്സ്യബന്ധനം, ഭക്ഷണം എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
സർക്കാർ തീരുമാനങ്ങൾ എടുക്കുന്നവർ, അന്തർദേശീയ പങ്കാളികൾ, വ്യാപാരികൾ, നൂതന സാങ്കേതിക ദാതാക്കൾ എന്നിവരെ ഒന്നിപ്പിക്കാൻ ഇവന്റ് ലക്ഷ്യമിടുന്നു. ഒമാൻ, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലൂടെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനായി കാർഷിക മേഖലയിലെ ഗവേഷണവും വികസനവും സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
പ്രാദേശിക വിളകളുടെ വിത്തുകൾ സംരക്ഷിക്കുന്നതിനും കർഷകർക്ക് മെച്ചപ്പെട്ട ഇനങ്ങൾ നൽകുന്നതിനുമായി ഒമാൻ വിത്ത് ബാങ്കും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.