മസ്കത്ത്: ശൈത്യകാല ടൂറിസം പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചു. മുന്നൂറോളം വിനോദസഞ്ചാരികളുമായി യു.കെയിൽനിന്നുള്ള ക്രൂസ് കപ്പൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തി.
430 വിനോദസഞ്ചാരികൾ ഉൾപ്പെടെ 865 യാത്രക്കാരുമായി സലാല തുറമുഖത്ത് മറ്റൊരു ആഡംബര കപ്പലും നങ്കൂരമിട്ടു. പൈതൃക, വിനോദസഞ്ചാര മന്ത്രാലയം പ്രധാന സ്ഥാപനങ്ങളുമായി സഹകരിച്ച്, സുൽത്താനേറ്റിന്റെ തുറമുഖങ്ങൾ അന്താരാഷ്ട്ര ക്രൂസ് കപ്പലുകളുടെ യാത്രകൾക്കും സന്ദർശനങ്ങൾക്കും അനുയോജ്യമായ സ്ഥലമാക്കി മാറ്റാൻ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സഞ്ചാരികളെ സുൽത്താനേറ്റിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.