മസ്കത്ത്: ചികിത്സക്കിടെ സ്വദേശി സ്ത്രീ മരിച്ച സംഭവത്തിൽ ഡോക്ടറെ അന്വേഷണവിധേയമായി ഒമാൻ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു.മൂനിറ അൽ മഖ്ബലിയ എന്ന സ്ത്രീയാണ് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരിച്ചത്. വിവിധ മേഖലകളിൽനിന്ന് വിഷയത്തിൽ വിമർശനം ഉയർന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണം തുടരുകയാണെന്നും മുൻകരുതലെന്ന നിലയിലാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തതെന്നും മ്ന്തലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ചകിത്സ രീതികൾ നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.ആരോഗ്യ രംഗത്തെ വീഴ്ചകൾക്ക് കർശന നടപടികളുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.