സ്​​ത്രീ​യു​ടെ പ​രാ​തി; ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്ക്​ ര​ണ്ടു​ മാ​സം ത​ട​വും 100 റി​യാ​ൽ പി​ഴ​യും

മ​സ്ക​ത്ത്​: ഡ്രൈ​വി​ങ്​ പ​ഠി​ക്കാ​നെ​ത്തി​യ സ്ത്രീ​ക്ക് കൃ​ത്യ​മാ​യ സേ​വ​നം ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന്​ ഡ്രൈ​വി​ങ്​ സ്​​കൂ​ൾ ഉ​ട​മ​ക്ക്​ സോ​ഹാ​ർ പ്രാ​ഥ​മി​ക കോ​ട​തി ത​ട​വും പി​ഴ​യും വി​ധി​ച്ചു. വ​ട​ക്ക​ൻ ബാ​തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്കാ​ണ്​ ര​ണ്ടു​മാ​സം ത​ട​വും 100 റി​യാ​ൽ പി​ഴ​യും വി​ധി​ച്ച​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. സോ​ഹാ​റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​​റേ​റ്റ്​ ജ​ന​റ​ലി​നാ​ണ്​ സ്ത്രീ ​പ​രാ​തി ന​ൽ​കി​യ​ത്.

ഈ ​സ്കൂ​ളി​ൽ അ​വ​ർ ഡ്രൈ​വി​ങ്​ പ​ഠ​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ക്ലാ​സു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ​രി​ശീ​ല​ക​ൻ മ​രി​ച്ചു​പോ​യി. തു​ട​ർ​ന്ന്​ പ​ക​രം പ​രി​ശീ​ല​ക​നെ നി​യ​മി​ക്കാ​നോ അ​ട​ച്ച ഫീ​സ്​ തി​രി​കെ ന​ൽ​കാ​നോ ​ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ ത​യാ​റാ​യി​​ല്ലെ​ന്നാ​യി​രു​ന്നു​ പ​രാ​തി.

Tags:    
News Summary - woman's complaint; Two months imprisonment and 100 riyals fine for driving school owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.