വനിത ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: കിരീടം നില നിർത്തി ഇന്ത്യ

മസ്കത്ത്: വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെൻ്റിൽ കിരീടം നില നിർത്തി ഇന്ത്യ. മസ്കത്തിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ചൈന​യെ 3-2ന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്.


ഷൂട്ടൗട്ടിൽ ഇന്ത്യൻ ഗോൾ കീപ്പർ നിതിയുടെ തകർപ്പൻ പ്രകടനമാണ് കിരീട നേട്ടത്തിന് തുണയായത്.​ചൈനയുടെ മൂന്ന് ഷോട്ടുകളാണ് നിതി തടുത്തിട്ടത്. മുഴുവൻ സമയത്തും 1-1 സമനിലയിൽ കലാശിച്ച​തോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

കളിയിൽ ആദ്യം ഗോൾ ​നേടി ​ചൈന ആധ്യപത്യം പുലർത്തിയ​ങ്കെിലും 41ാം മിനിറ്റിൽ ശിവച്ച് കനികയു​​ടെ​​ ഗോളിലൂ​ടെ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. മത്സരം കാണാനായി മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു.

Tags:    
News Summary - Women's Junior Asia Cup Hockey: India retain title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.