മസ്കത്ത്: പുതുചരിത്രം രചിച്ച് ഒമാെൻറ നിരത്തുകളിൽ ഇന്നുമുതൽ വനിത ടാക്സി ഓടിത്തുടങ്ങും. 'ഒ ടാക്സി' കമ്പനിക്കാണ് ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. വനിത ടാക്സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പതു വനിതകളായിരിക്കുമെന്ന് സി.ഇ.ഒ ഹരിത് അൽ മഖ്ബലി അറിയിച്ചിരുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ടാക്സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്സി. മസ്കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്ന തരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്. സ്കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും വനിത ടാക്സി. നിരവധി സ്ത്രീകൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.