മസ്കത്ത്: താൽക്കാലിക തൊഴിൽ ലൈസൻസിെൻറ അടിസ്ഥാനത്തിൽ വിദേശികളുടെ റിക്രൂട്ട്മെൻറ് അനുവദിക്കുന്നത് സർക്കാറിെൻറ ആലോചനയിൽ. സ്പെഷലൈസ്ഡ് തസ്തികകളിൽ നിശ്ചിത സമയത്തേക്കാകും ഇത്തരം നിയമനങ്ങൾ അനുവദിക്കുക. മെഡിക്കൽ, അക്കാദമിക്, ടെക്നിക്കൽ, കൺസൽട്ടൻസി, പരിശീലനം തുടങ്ങിയ തസ്തികകളിൽ താൽക്കാലിക പെർമിറ്റുകൾ അനുവദിക്കുന്നതാണ് ആലോചനയിലുള്ളതെന്ന് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തൻഫീദ്’ അവലോകനം ചെയ്യുന്ന ഇംപ്ലിമെേൻറഷൻ സപ്പോട്ട് ആൻഡ് ഫോളോഅപ് യൂനിറ്റിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ബിസിനസ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ സമയത്തേക്ക് വിദഗ്ധരായ വിദേശികളുടെ സേവനം ആവശ്യമായിവരുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യം മുൻനിർത്തിയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ ഒരുങ്ങുന്നത്.
തൊഴിൽമാർക്കറ്റിെൻറ ആവശ്യം മുൻനിർത്തി ഇത്തരത്തിലുള്ള തൊഴിലുകൾ ഏതെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിർണയിക്കുകയും അവ എല്ലാ വർഷവും പുതുക്കുകയും ചെയ്യും. ഒരേ ഗ്രൂപ്പിനു കീഴിൽ രജിസ്റ്റർചെയ്ത കമ്പനികളിലെ തൊഴിലാളികളെ സ്ഥാപനത്തിെൻറ താൽപര്യത്തിന് അനുയോജ്യമായ വിധത്തിൽ പുനർവിന്യസിക്കാൻ അനുമതി നൽകുന്നതും സർക്കാർ പരിഗണിച്ചുവരുകയാണ്. നിയമഭേദഗതി പ്രാബല്യത്തിൽവരുന്നതോടെ കമ്പനികൾക്ക് തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ ഗ്രൂപ്പിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മൂന്നു മാസത്തേക്ക് മാറ്റാൻ സാധിക്കും. മാനവ വിഭവശേഷി മന്ത്രാലയത്തെ അറിയിച്ചശേഷമായിരിക്കണം തൊഴിലാളികളെ മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.