മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ജോലി അന്വേഷിക്കുന്നവർക്കായി ശിൽപശാല സംഘടിപ്പിച്ചു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ നാമ ഡിസ്ട്രിബ്യൂട്ടുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഇലക്ട്രിസിറ്റി ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകളും നടപടിക്രമങ്ങളും വിശദീകരിക്കുകയും അതിനായി അവരെ തയാറാക്കുകയും തൊഴിലന്തരീക്ഷത്തിന് അനുസൃതമായി അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശിൽപശാല. നിരവധി ഉദ്യോഗാർഥികളും മറ്റും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.