ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റിെൻറ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഒമാൻ ഒക്ടോബർ 17ന് വേദിയായി. ആദ്യമത്സരത്തിൽ പത്തരമാറ്റ് തിളക്കത്തിലാണ് ഒമാൻ ജയിച്ചുകയറിയത്. പത്തു വിക്കറ്റിനാണ് പാ പ്വ ന്യൂഗിനിയയെ തോൽപിച്ചത്. ഉദ്ഘാടന മത്സരത്തിന് സാംസ്കാരിക, കായിക മന്ത്രി സയ്യിദ് ദീയസിന് ബിന്‍ ഹൈതം അല്‍ സഈദ് കാര്‍മികത്വം വഹിച്ചു. ഫുട്ബാളിന് മാത്രം വളക്കൂറുള്ള മണ്ണിൽ ക്രിക്കറ്റും വിളയുമെന്ന് തെളിയിച്ചാണ് ലോകമാമാങ്കത്തിന് തിരശ്ശീലവീണത്.
കേവലം മൂന്നോ, നാലോ മാസം മാത്രമാണ് ലോകകപ്പ് ക്രിക്കറ്റ് ഒരുക്കങ്ങൾക്കായി ഒമാൻ ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചത്. അന്തർദേശീയ നിലവാരമുള്ള പിച്ചുകൾ, ഫ്ലഡ് ലൈറ്റുകൾ, ഡ്രസിങ് റൂം, മീഡിയ റൂം ഇവയെല്ലാം ഈ കുറഞ്ഞ സമയംകൊണ്ട് ഒരുക്കാൻ ഒമാന്‍ സാധിച്ചു. കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്കു വേദിയാകാൻ ഒമാൻ തയാറെടുത്തു കഴിഞ്ഞു എന്നതിെൻറ വിളംബരം കൂടിയായിരുന്നു ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ്. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനുള്ള വേദിയായി ഒമാനെ 2021ൽ ഐ.സി.സി തെരഞ്ഞെടുത്തിട്ടുണ്ട്. ഏകദിനം, ട്വന്റി 20 എന്നിവക്ക് പുറമെ ടെസ്റ്റ് ക്രിക്കറ്റിനും സുല്‍ത്താനേറ്റ് ആതിഥേയത്വം വഹിക്കും.
ഒമാന്‍-സൗദി ഹൈവേ തുറന്നു
എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ ഗതാഗതത്തിനായി ഡിസംബർ ഒമ്പതിന് തുറന്നുകൊടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലായിരുന്നു റോഡ് തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. ആളുകളുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കും. തുടക്കമെന്ന നിലയിൽ വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിലായിരിക്കും അനുവദിക്കുക.
റോഡ് തുറന്നതോടെ ഇരുരാജ്യങ്ങളും തമ്മിൽ കരമാർഗമുള്ള യാത്രാസമയം 16 മണിക്കൂർ കുറയുമെന്നാണ് കരുതുന്നത്. 2014ൽ പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈകുകയായിരുന്നു. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയില്‍നിന്ന് റുബുഉല്‍ ഖാലി വഴി ഒമാന്‍ അതിര്‍ത്തിയിലെത്തുന്ന റോഡിെൻറ നിര്‍മാണത്തിന് സൗദി അറേബ്യ 1.6 ശതകോടി റിയാലാണ് ചെലവഴിച്ചിരിക്കുന്നത്. ഒമാന്‍ ഭാഗത്തെ റോഡ് ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്ന് റുബുഉല്‍ ഖാലിയിലെ സൗദി അതിര്‍ത്തി വരെയാണ്. എണ്ണപ്പാടങ്ങള്‍ക്ക് സമീപത്തുകൂടിയാണ് ഒമാന്‍ അതിര്‍ത്തിയിലെ റോഡ് പോകുന്നത്. 200 ദശലക്ഷം റിയാലാണ് ഒമാന്‍ ഭാഗത്തെ റോഡിന് ചെലവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.