മസ്കത്ത്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതയ്ക്കുക്കുള്ള സൂപ്പര്‍ സിക്‌സ് റൗണ്ടിലെ നിർണായക മത്സരത്തിൽ തോറ്റതോടെ ഒമാന്‍റെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. മഴ വില്ലനായ മത്സരത്തിൽ ഡി.എല്‍.എസ് നിയമപ്രകാരം നെതര്‍ലാൻഡിനെ 74 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മഴയെ തുടർന്ന് വൈകിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ് നിശ്ചിത 48 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണെടുത്തത്. വിക്രംജിത്ത് സിങ് (109 പന്തില്‍ 110 റണ്‍സ്), വൈസ്‌ലെയ് ബാറസി (65 പന്തില്‍ 97 റണ്‍സ്) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് തെതർലാൻഡിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകൾ വീണത് വിനയായി. അയാന്‍ ഖാന്‍ (92 പന്തില്‍ 105 റണ്‍സ്) നേടിയ സെഞ്ച്വറിയുടെ തിളക്കത്തിലാണ് സുൽത്താനേറ്റിന്‍റെ സ്കോർ 200 കടന്നത്. 44ാം ഓവറിൽ വീണ്ടും മഴ എത്തിയതോടെ ഡി.എല്‍.എസ് നിയമപ്രകാരം നെതര്‍ലന്‍റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ വിക്രംജിത്ത് സിങ് ആണ് കളിയിലെ താരം. ടോസ് നേടിയ ഒമാൻ നെതർലാൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ സിംബാബ് വേയോട് ഒമാൻ തോറ്റിരുന്നു. ഒമാന്‍റെ അവസാന മത്സരം ബുധനാഴ്ച വെസ്റ്റിൻഡീസിനെതിരെയാണ്. വെസ്റ്റിൻഡീസും ലോകകപ്പ് കാണാതെ പുറത്തായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.