മസ്കത്ത്: ലോകകപ്പ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ദുബൈ ഇന്റർനാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ഒമാന്‍ വിജയം. പാപ്വന്യൂഗിനിയെ 85 റണ്‍സിനാണ് തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എടുത്തു. ഓപണര്‍ ജതീന്ദര്‍ സിങ് (77 പന്തില്‍ 79 റണ്‍സ്), അയന് ഖാന് (62 പന്തില്‍ 62 റണ്‍സ്), 108 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ സീശാന്‍ മഖ്സൂദ് എന്നിവരുടെ മികവിലാണ് ഒമാൻ മികച്ച സ്കോര്‍ കെട്ടിപ്പടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപ്വന്യൂഗിനി 44.3 ഓവറില്‍ 192 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ചാള്‍സ് അമിനി (60) മാത്രമാണ് പാപ്വന്യൂഗിനിയിൽ തിളങ്ങിയത്. ഒമാന്‍ വേണ്ടി ബിലാല്‍ ഖാന് 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. നാലു കളിയിൽനിന്ന് രണ്ടുവീതം ജയവും തോൽവിയുമാണ് ഒമാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.