ലോകകപ്പ്​ യോഗ്യത: കിർഗിസ്താനെതിരെ സമനില; ഗ്രൂപ്പ്​ ചാമ്പ്യൻമാരായി ഒമാൻ മൂന്നാം റൗണ്ടിൽ

മസ്കത്ത്​: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ്​ ഡിയിലെ അവസാന മത്സരത്തിൽ ഒമാന്​ സമനില. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ കിർഗിസ്താനും ഒമാനും ഓരോ ഗോൾവീതം അടിച്ച്​ പിരിയുകയായിരുന്നു. ഇതോടെ ഗ്രൂപ്പ്​ ചാമ്പ്യൻമാരായി ഒമാൻ മൂന്നാം റൗണ്ടിൽ കടന്നു.

രണ്ടാം സ്​ഥനത്തുള്ള കിർഗിസ്താനും അടുത്ത്​ റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്​. ആറു കളിയിൽനിന്ന്​ 13 പോയന്‍റുമായാണ്​ ഒമാൻ ​മൂന്നം റൗണ്ടിലേക്ക്​ കടന്നത്​. ഇത്രയും കളിയിൽനിന്ന്​ കിർഗിസ്താന്​ 11പോയന്‍റാണുള്ളത്​.

ആദ്യ പകുതിയിൽ കൊണ്ടും കൊടുത്തായിരുന്നു ഇരു ടീമുകളും മുന്നേറിയത്​. ഇടതുവലതു വിങ്ങുകളിലൂടെയുള്ള ആക്രമണത്താൽ പലപ്പോഴും ഇരു ടീമുകളുടെയും ഗോൾ മുഖം വിറച്ചു. ​ഒടുവിൽ ഗ്യാലറിയിൽ തിങ്ങിനിറഞ്ഞിരുന്ന  ഒമാനി കാണികളെ നിശബ്​ദരാക്കി 19ാം മനിനിറ്റിൽ കിർഗിസ്താൻ ലീഡെടുത്തു.

കോർണർ കിക്കിലൂടെ ലഭിച്ച പന്ത്​ വളരെ മനോഹരമായി എൽദിയാർ സരിപ്‌ബെക്കോവ് വലയിലാക്കി. സമനിലപിടിക്കാൻ ​ ഒമാൻ കിണഞ്ഞ്​ പരിശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ 57ാം മിനിറ്റിൽ ലഭിച്ച സെൽഫ്​ ഗോൾ ഒമാന്​ ആശ്വാസമാകുകയും ചെയ്തു. എർസാൻ ടോകോട്ടയേവിന്‍റെ വകയായിരുന്നു സെൽഫ്​ ഗോൾ. തുടർന്ന്​ ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.

Tags:    
News Summary - World Cup qualification: Oman draw against Kyrgyzstan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.