സു​ഹാ​ര്‍ സെ​ന്റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി

ദി​നാ​ച​ര​ണം

ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം

സു​ഹാ​ര്‍: സു​ഹാ​ര്‍ സെ​ന്റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. കു​ര്‍ബാ​ന​ക്ക് ശേ​ഷം ഗാ​ല സെ​ന്റ് മേ​രി​സ് ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യും ഒ.​സി.​വൈ.​എം സോ​ണ​ല്‍ പ്ര​സി​ഡ​ന്റു​മാ​യ ഡെ​ന്നി​സ് കെ. ​ഡാ​നി​യേ​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടു.

സു​ഹാ​ര്‍ യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ഷ്വ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ല്‍കി. ഒ​മാ​ന്‍ സോ​ണ​ല്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ മാ​ത്യു മെ​ഴു​വേ​ലി, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജി​യോ ജേ​ക്ക​ബ്, യു​വ​ജ​ന പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി സി​ജി​ന്‍ ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. തു​ട​ര്‍ന്ന് വൃ​ക്ഷ​ത്തൈ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ക്ക് വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ന്നു.

Tags:    
News Summary - World Environment Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.