മസ്കത്ത്: ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് ലോകാരോഗ്യ സംഘടനയുമായി സഹകരണ കരാർ ഒപ്പുവെച്ചു. മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് എക്സിക്യൂട്ടിവ് പ്രസിഡൻറ് ഡോ. ഹിലാൽ അലി അൽ സബ്തിയും ലോകാരോഗ്യ സംഘടനയുടെ ഒമാനിലെ പ്രതിനിധി ഡോ. ജോൺ ജാബ്ബറുമാണ് ധാരണപത്രം ഒപ്പിട്ടത്. ഒമാനിലെ ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഇതിെൻറ ഭാഗമായി വർക്ക്ഷോപ്പുകളും സ്പെഷലൈസ്ഡ് ട്രെയ്നിങ് കോഴ്സുകളും സംഘടിപ്പിക്കും. വിവിധ മെഡിക്കൽ സ്പെഷാലിറ്റികളിലെ അറിവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും പരിശീലന പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.