മസ്കത്ത്: ഒമാനി ഡോക്ടർക്ക് 2021ലെ ലോകാരോഗ്യ സംഘടനയുടെ 'സസകവ' ആരോഗ്യ പുരസ്കാരം. ഡോ. അമൽ ബിൻത് സൈഫ് അൽ മാനിക്കാണ് അവാർഡ്.
ആൻറിമൈക്രോബയൽ പ്രതിരോധത്തെക്കുറിച്ചും കൈ ശുചിത്വത്തിെൻറ പ്രാധാന്യത്തെ കുറിച്ചും അവബോധം വർധിപ്പിച്ചതിനാണ് അവാർഡ്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി നിയന്ത്രണ വകുപ്പിെൻറ ഡയറക്ടറാണിവർ. 'കൈ ശുചിത്വത്തിൽ മാതൃകയാവുക'എന്ന തലക്കെട്ടിൽ നടന്ന ദേശീയ പദ്ധതിയിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിെൻറ ഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ കൂടി പരിഗണിച്ചാണ് സുപ്രധാന അവാർഡിന് പരിഗണിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോർഡിൽ സംസാരിച്ച ഡോ. അമൽ തെൻറ പുരസ്കാര ലബ്ധിയിൽ സന്തോഷം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.