മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ മസ്കത്ത് (ഡബ്ല്യു.എം.എഫ്) ഓണഘോഷം ഒക്ടോബർ 11ന് നടത്താൻ തീരുമാനിച്ചു. വിശിഷ്ട അതിഥികളുടെ സാനിധ്യത്തിൽ ഒമാനിലെ കലാകാരന്മാരെ ഒരു വേദിയിൽ കൊണ്ടുവന്ന് കൂട്ടായ്മയിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടിയോടെ തുടങ്ങുന്ന ആഘോഷവും ഓണസദ്യയും സംഘടിപ്പിക്കും.
ഹൽബാനിലെ അൽ റാഹബി ഫാമിൽ ഡബ്ല്യു.എം.എഫ് മസ്കത്തിലെ എല്ലാ ഫാമിലിയെയും ഉൾപ്പെടുത്തിയായിരിക്കും ആഘോഷം. കഴിഞ്ഞ എട്ടുവർഷമായി ഒമാനിലെ സാധാരണക്കാരുടെ ഇടയിൽ ഇടപെടുകയും മലയാളിയുൾപ്പെടെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പഠിച്ചു അവർക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ.
വർഷത്തിൽ രണ്ടു രക്തദാന ക്യാമ്പ് നടത്താറുണ്ട് . ഒമാനിലെ പ്രവാസി സഹോദരങ്ങളെയും സഹോദരിമാരെയും ഒരുമിച്ചു ഒരു കുടക്കീഴിൽ കൊണ്ടു വരികയും അവരുടെ പ്രയാസങ്ങളിൽ താങ്ങും തണലായി പ്രവർത്തിക്കുന്നതാണ് വേൾഡ് മലയാളി ഫെഡറേഷന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.