മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖുമായി ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. എൻഗോസി ഒകോൻജോ-ഇവേല കൂടിക്കാഴ്ച നടത്തി. ബർക്ക പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ആഗോള വ്യാപാരം കാര്യക്ഷമമാക്കുന്നതിനും അതിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഡബ്ല്യു.ടി.ഒയുടെ ശ്രമങ്ങളെ സുൽത്താൻ അഭിനന്ദിച്ചു. ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിൽ ഡബ്ല്യു.ടി.ഒയുടെ ശ്രദ്ധേയമായ പങ്കിനെ സുൽത്താൻ പ്രശംസിക്കുകയും ചെയ്തു. സുൽത്താന്റെ കീഴിൽ ഒമാൻ നടത്തുന്ന വ്യാപാരമുന്നേറ്റങ്ങളെ ഒകോൻജോ-ഇവേലയും അഭിനന്ദിച്ചു.
പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് സഈദ് അല്‍ ഔഫി, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഡോ. ഖൈസ് മുഹമ്മദ് അല്‍ യൂസുഫ്, ലോക വ്യാപാര സംഘടന ഉപദേശകന് ഇലോയ് ലൗറോ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.