സ​ലാ​ല​യി​ൽ 'യാ​സി'​ന്റെ ഈ​ദാ​ഘോ​ഷം

സ​ലാ​ല: യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​ലാ​ല (യാ​സ്) ഐ.​എം.​ഐ ഹാ​ളി​ൽ 'ഈ​ദ് നൈ​റ്റ് 2022'സം​ഘ​ടി​പ്പി​ച്ചു. ഐ.​എം.​ഐ പ്ര​സി​ഡ​ന്റ് ജി. ​സ​ലീം സേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ർ​വാ​ടി ബാ​ല​സം​ഘ​വും ടീ​ൻ ഇ​ന്ത്യ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഒ​പ്പ​ന, അ​റ​ബി​ക് ഡാ​ൻ​സ്, ഒ​മാ​നി ഡാ​ൻ​സ്, വെ​ൽ​കം ഡാ​ൻ​സ് എ​ന്നി​വ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​ക്കി. ന​സീ​ബ് കോ​ഴി​ക്കോ​ട്, ജാ​ബി​ർ ബാ​ബു, സ​ലീ​ൽ ബാ​ബു, ഷ​ഹീ​ർ ഷാ, ​ടീ​ൻ​സ് ഇ​ന്ത്യ പ്ര​തി​നി​ധി​ക​ളും ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ചെ​യി​ൻ സോ​ങ്ങി​ന് ജാ​ബി​ർ ബാ​ബു നേ​തൃ​ത്വം ന​ൽ​കി. ടീ​ൻ ഇ​ന്ത്യ പ്ര​തി​നി​ധി യാ​സീ​ൻ, സി​റാ​ജ് മു​രി​ങ്ങേ​ൽ (യൂ​ത്ത് ഇ​ന്ത്യ ദു​ബൈ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. യാ​സ് വൈ​സ് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ മേ​പ്പു​ള്ളി സ്വാ​ഗ​ത​വും കോ​ക​ൺ​വീ​ന​ർ സാ​ഗ​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. യാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ബ് ഖാ​ലി​ദ് ഷ​ഹീ​ർ ക​ണ​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - yas eid celebration in salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.