മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയും യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദിയും ന്യൂയോർക്കിൽ ചർച്ച നടത്തി.
െഎക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ ഭാഗമായാണ് ഇരുവരും ന്യൂയോർക്കിൽ എത്തിയത്. യമനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒമാെൻറ ശ്രമങ്ങൾക്ക് മൻസൂർ ഹാദി നന്ദി അറിയിച്ചു. യമനിലെ നിലവിലെ സ്ഥിതിയും യമനിലെ ജനങ്ങൾക്ക് ഗുണകരമായ വിധത്തിലുള്ള പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങളുമടക്കം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിഷയമായി. ന്യൂയോർക്കിലുള്ള സുൽത്താനേറ്റിെൻറ പെർമനൻറ് മിഷനും യൂസുഫ് ബിൻ അലവി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.